ബിഗ്ബോസ് മുന്‍ താരം ബ്ലെസ്‍ലി തന്‍റെ ജീവിതത്തിലെ അപ്രതീക്ഷിത പ്രശസ്തിയും സാമ്പത്തിക വെല്ലുവിളികളും എങ്ങനെ നേരിട്ടുവെന്ന് തുറന്നുപറയുന്നു.

ജീവിതത്തിൽ താൻ ഇതുവരെ പഠിച്ചതും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബിഗ്ബോസ് താരവും യൂട്യൂബറുമായ ബ്ലെസ്‍ലി. പ്രശസ്തി ഉണ്ടാകുമ്പോൾ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബ്ലെസ്‍ലി പറയുന്നു.

''പ്രശസ്തി ആദ്യമായി കിട്ടുമ്പോൾ കുറച്ച് പാടാണ്. ദുൽഖർ സൽമാന് എന്താണ് ചെയ്യേണ്ടതെന്നറിയാം. കാരണം അച്ഛനെ കണ്ട് പഠിച്ചിട്ടുണ്ട്. എനിക്ക് പറഞ്ഞ് തരാൻ ആരുമില്ല. കുടുംബത്തിൽ പ്രശസ്തരായി ആരും ഇല്ല. എനിക്കൊരു മോനുണ്ടായാൽ അവന് ഇതൊന്നും പറഞ്ഞ് കൊടുക്കേണ്ട കാര്യം ഇല്ല. പണക്കാരുടെ മക്കൾ മിക്കതും പണക്കാരായിരിക്കും. ഞാൻ ആദ്യമായാണ് പ്രശസ്തനാകുന്നത്. പ്രശസ്താരായൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്താൽ പ്രശ്നമുണ്ടാകും എന്നൊക്കെ പഠിച്ച് വരുന്നതേയുള്ളൂ'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ബ്ല‍സ്‍ലി പറഞ്ഞു.

''തനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസിനെക്കുറിച്ചും ബ്ലസ്‍ലി അഭിമുഖത്തിൽ സംസാരിച്ചു. അത് കോടതിയുടെ പരിഗണനയിലുള്ളതായതിനാൽ തുറന്ന് പറയാൻ പറ്റില്ല. ആ ഒരു ഘ‌ട്ടത്തിൽക്കൂടെയും എനിക്ക് ക‌ടന്നു പോകേണ്ടി വന്നു. ഇപ്പോൾ കാര്യങ്ങളൊക്കെ ഓക്കെയായി. ബുദ്ധിമുട്ടും കാര്യങ്ങളുമില്ല. കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. ഞങ്ങൾ നാല് പേരും എന്തെങ്കിലും പ്രശ്നം വന്നാൽ ഒരിക്കലും തള്ളിക്കളയില്ല. ഒരുമിച്ചേ നിൽക്കൂ. ചില സമയത്ത് വണ്ടിക്ക് ഇഎംഐ അടയ്ക്കാൻ പറ്റില്ല. സാലറി ഉണ്ടെങ്കിൽ അനിയൻ അടയ്ക്കും.

ഒരുപാട് പേർക്ക് ബിസിനസ് ചെയ്യാൻ ഞാൻ പെെസ കടം കൊടുത്തിട്ടുണ്ട്. അത് ചെയ്യരുതായിരുന്നു. ആ പണം എന്റെ ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യണമായിരുന്നു. അതൊക്കെ പഠിക്കാൻ കുറച്ച് സമയമെടുത്തു. ആരെയും വിശ്വസിക്കാം, എല്ലാവരും അടിപൊളിയാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. നമ്മൾ നമ്മളെത്തന്നെ വിശ്വസിക്കണം. ക്യാഷ് മാനേജ്മെന്റ് അറിയില്ല. അത് തിരുത്തണം'', ബ്ലെസ്‍ലി കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming