
ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് സീമ വിനീത്. ഒരു മേക്കപ്പ് ആർടിസ്റ്റ് കൂടിയാണ് സീമ. പല വിഷയങ്ങളിലും താരം തന്റെ നിലപാടുകൾ വ്യക്തമാക്കാറുമുണ്ട്. അടുത്തിടെയായിരുന്നു സീമയുടെ വിവാഹം. നിശാന്ത് ആണ് സീമയുടെ ഭർത്താവ്. ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാൻ താല്പര്യം കാണിക്കാത്ത രണ്ടു വ്യക്തികൾ ആണ് താനും നിശാന്തുമെന്നും എന്നിട്ടും സമൂഹമാധ്യമങ്ങളിലൂടെ ചിലർ തങ്ങളെ വളരെ മോശമായി ചിത്രീകരിച്ചാണ് പോസ്റ്റുകളിടുന്നതെന്നും സീമ പറയുന്നു.
''ഒത്തിരി മനുഷ്യർ ഞങ്ങളുടെ ഈ വലിയ സന്തോഷത്തിൽ ഒപ്പം നിന്നു. ഒരുപാട് പേരുണ്ട് അവരോടുള്ള സ്നേഹവും കടപ്പാടും എത്ര പറഞ്ഞാലും മതിവരില്ല.. അതു മതി ഈ ജീവിതം സന്തോഷമായി മുന്നോട്ട് പോകാൻ.... എന്നാലും കുറച്ചു പേര് സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ വളരെ മോശമായി ചിത്രീകരിച്ചു പോസ്റ്റുകൾ ഇട്ടതു കണ്ടു. ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ടുതന്നെ ഞങ്ങൾ രണ്ടാളും എന്താണന്നു ഞങ്ങളെ അറിയാത്ത, ഒരു നിമിഷം പോലും ഞങ്ങളോടൊപ്പം സമയം പങ്കു വെച്ചിട്ടില്ലാത്ത ആളുകൾ.....
ഇതിൽ നിന്നൊക്കെ അവർക്ക് എന്ത് സന്തോഷങ്ങളാണ് കിട്ടുക? ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാൻ താല്പര്യം കാണിക്കാത്ത രണ്ടു വ്യക്തികൾ ആണ് ഞാനും നിശാന്തും. എന്നിട്ടും ഇത്തരം മനുഷ്യരെ കുത്തി നോവിക്കുമ്പോൾ ചിലപ്പോൾ അവർക്ക് സന്തോഷം ലഭിക്കുന്നുണ്ടാവും അല്ലേ?'', സീമ വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തന്റെ ജീവിതത്തിൽ നിന്നും ചിലരെയൊക്കെ ഒഴിവാക്കിയതായും മറ്റൊരു പോസ്റ്റിൽ സീമ കുറിച്ചു. ''ഞാൻ എൻ്റെ ജീവിതത്തിൽ നിന്നും കുറച്ചു പേരെ എടുത്തു കളഞ്ഞിട്ടുണ്ട്, സൗഹൃദങ്ങളിൽ നിന്നും അതുപോലെ ബന്ധുക്കളിൽ നിന്നും.. ആ എടുത്തു കളയാൻ ഞാൻ കാണിച്ച ധൈര്യമായിരുന്നു എൻ്റെ ലൈഫിൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം... കാരണം കൂടെ നിന്നു നമ്മളെ കുതികാൽവെട്ടുകയും ഇപ്പുറത്തു നമ്മളെ പറ്റി നല്ലത് പറയുകയും അപ്പുറത്തോട്ട് മാറുമ്പോൾ നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന അത്തരം മനുഷ്യരോട് ഒരുതരം വെറുപ്പ് പലപ്പോഴും ഈ മനുഷ്യർ നമ്മളോട് കൂടെ ഉണ്ട് എന്ന് തോന്നിക്കും വിധം പെരുമാറിയതിന് ശേഷം പ്രവർത്തിയിൽ മറ്റൊന്നും.... നമ്മളിൽ നിന്നും നേടാൻ കഴിയുന്നതൊക്കെ നേടിയതിനു ശേഷം പിന്നെ ഒന്നും നമ്മളിൽ നിന്നും ലഭിക്കാൻ സാധ്യത ഇല്ല എന്ന് കാണുമ്പോൾ അത്രയും നാൾ നമ്മൾ നല്ലവരും, നമ്മളാണ് പെർഫെക്ട്, നമ്മളാണ് അവർ കണ്ടവരിൽ ഏറ്റവും സൂപ്പർ .... ഒന്നും കിട്ടില്ല എന്ന് കാണുമ്പോൾ നമ്മളെക്കാൾ വലിയ മോശക്കാർ ഈ ഭൂമിയിൽ കാണില്ല...'',
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക