കഴിവോ സഹതാപ വോട്ടോ? ഷിജിന്‍റെ ഗെയിമിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങൾ

Published : Oct 22, 2026, 03:54 PM IST
miniscreen stars about bigg boss contestant shijin

Synopsis

ബിഗ് ബോസ് മലയാളം സീസൺ 8 മത്സരാർത്ഥി ഷിജിന്‍റെ ഗെയിം സ്ട്രാറ്റജിയെക്കുറിച്ച് മിനിസ്ക്രീൻ താരങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം.

ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ഷിജിന്റെ ഗെയിം സ്ട്രാറ്റജിയെ അനുകൂലിച്ചും പ്രതികൂലിച്ചും മിനിസ്ക്രീൻ താരങ്ങൾ. ഷിജിനെ അനുകൂലിച്ചാണ് മിനിസ്ക്രീൻ താരങ്ങളായ അഭിലാഷും ശ്രീക്കുട്ടിയും സംസാരിച്ചതെങ്കിൽ ഷിജിനെ കൃത്യമായി പഠിപ്പിച്ച് വിട്ടിട്ടുണ്ട് എന്ന രീതിയിലായിരുന്നു അമേയ നായരുടെ പ്രതികരണം. ''താൻ പാവപ്പെട്ടവനാണെന്നോ വീടില്ലെന്നോ ഷിജിൻ എവിടെയും പറഞ്ഞിട്ടില്ല'' എന്നായിരുന്നു ശ്രീക്കുട്ടിയുടെ മറുപടി. ''നന്നായി പെർഫോം ചെയ്യുന്നവർ നിൽക്കും. അത്രയുമേ ഉള്ളൂ. ലാലേട്ടന്റെ അടുത്ത് അന്ന് കാണിച്ച ഒരു കാര്യമാണ് ഷിജിന്റെ ഒരു നെഗറ്റീവ് ആയി പറയാനുള്ളത്. ലാലേട്ടന്റെയടുത്ത് ചെയ്തത് തെറ്റാണ്. അങ്ങനെ പറയുമ്പോഴും ഒരു കാര്യം ചിന്തിക്കണം. മറ്റുള്ള എല്ലാവരും ലാലേട്ടന്റെയടുത്ത് റെസ്പെക്ട് കാണിച്ചിട്ടാണോ നിൽക്കുന്നത്? അതുകൊണ്ട് അത് ഷിജിന്റെ മാത്രം തലയിൽ വെച്ചുകൊടുക്കേണ്ട കാര്യമില്ല. ഇത്രയും വലിയൊരു സ്റ്റേജിൽ ഇത്രയും വലിയൊരു മഹദ് വ്യക്തിയുടെ മുൻപിൽ എങ്ങനെ പെരുമാറുന്നു എന്ന് നമുക്കും ചിലപ്പോൾ അറിയില്ല. ലാലേട്ടൻ പലതും ചോദിക്കുമ്പോൾ നമ്മളും വണ്ടറടിച്ചാണ് സംസാരിക്കുന്നത്. ആ സമയത്ത് എന്തെങ്കിലും കയ്യിൽ നിന്നും പോയിക്കഴിഞ്ഞാൽ പോയി'', എന്ന് അഭിലാഷും പ്രതികരിച്ചു.

എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ രീതിയിലാണ് മിനിസ്ക്രീൻ താരം അമേയ നായർ ഒരഭിമുഖത്തിൽ ഷിജിന്റെ ഗെയിമിനെക്കുറിച്ച് പ്രതികരിച്ചത്. ''ഷിജിനെ കൃത്യമായി പഠിപ്പിച്ച് വിട്ടിട്ടുണ്ട്. ലാലേട്ടൻ ഓരോന്ന് ചോദിക്കുമ്പോഴും ഹൗസിനുള്ളിലും ടാസ്കിനെ സംബന്ധിച്ച കാര്യങ്ങളൊന്നുമല്ല ഷിജിൻ സംസാരിക്കുന്നത്. ഞാൻ പുറത്ത് ഇത്രയും കഷ്ടപ്പെട്ടു വന്നതാണ്, ഭക്ഷണം പോലും കഴിക്കാൻ പണമില്ലാതെ ചേച്ചിയുടെ വീട്ടിൽ പോയാണ് കഴിക്കുമായിരുന്നു എന്നൊക്കെയാണ് പറയുന്നത്. ഇത് പുള്ളിയെ ആരോ പഠിപ്പിച്ചു വിട്ടതുപോലെയാണ് തോന്നുന്നത്. ആത്മാഭിമാനമുള്ള ഒരു മനുഷ്യനും സഹതാപം നേടി ഒരു നേട്ടവും വാങ്ങിയെടുക്കാൻ ശ്രമിക്കില്ല'', എന്നാണ് അമേയ അഭിമുഖത്തിൽ പറഞ്ഞത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'അറുപത്തിയൊന്നാം വയസിലും ഇത്രയും ചാരുതയോ?'; വൈറലായി നീരജിന്റെ അമ്മയുടെ നൃത്തവീഡിയോ
'വീണ്ടുമൊരു അവസരം കിട്ടിയാൽ അതുപോലെ തന്നെയാകും ഞാൻ ഒരുങ്ങുക..'; വിമർശനങ്ങൾക്ക് മറുപടിയുമായി അഹാന