'ഞാനും മഞ്ജുവും നിയമപരമായി പിരിഞ്ഞിട്ടില്ല, മകനെ ഇടയ്ക്ക് കാണും'; മനസ് തുറന്ന് സുനിച്ചൻ

Published : Aug 12, 2026, 04:39 PM IST
me and manju pathrose not seperated says Sunil Bernad aka Sunichen

Synopsis

മഞ്ജു പത്രോസുമായുള്ള വിവാഹബന്ധം വേർപെടുത്തിയോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി സുനിച്ചൻ

സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. റിയാലിറ്റി ഷോയിൽ ഭർത്താവ് സുനിച്ചനൊപ്പമാണ് മഞ്ജു പങ്കെടുത്തത്. എന്നാൽ കുറച്ചു നാളുകളായി മഞ്ജുവിനൊപ്പം സുനിച്ചനെ കാണാറില്ലാത്തതിനെത്തുടർന്ന് ഇരുവരും പിരിഞ്ഞോ എന്ന തരത്തിലും ചോദ്യങ്ങൾ ഉയർന്നിരുന്നു. തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും എന്നാൽ വേർപിരിഞ്ഞാണ് താമസമെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സുനിച്ചൻ.

''ഞാനും മഞ്ജുവും ഇതുവരെ നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ബ്ലാക്കീസ് എന്നൊരു ചാനൽ മഞ്ജുവും സിമിയും കൂടെ തുടങ്ങിയപ്പോൾ അതിന്റെ തുടക്ക സമയത്ത് ഞാൻ ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഉടനെയാണ് ഞാൻ ദുബൈക്ക് പോകുന്നത്. ഒരു തവണ ഓണാവധിക്ക് വന്നപ്പോൾ വീഡിയോ ചെയ്തിരുന്നു. പിന്നെ രണ്ട് വർഷം കൂടുമ്പോഴാണ് ഞാൻ വരുന്നത്. പിന്നെ അതിനകത്ത് വന്നിട്ടില്ല. എനിക്ക് ഭയങ്കര ചമ്മലാണ് ഈ മീഡിയയില്‍ വരുന്നതൊക്കെ. മകനും എന്നെ പോലെ വളരെ അന്തർമുഖൻ ആണ്. അവൻ ഇപ്പോൾ ബെം​ഗളൂരുവിലാണ് പഠിക്കുന്നത്. എല്ലാം വളരെ സില്ലിയായി എടുക്കുന്ന ആളാണ്. വാശിക്കാരനൊന്നുമല്ല. എല്ലാ കാര്യങ്ങളേയും കൂളായി കൈകാര്യം ചെയ്യുന്ന ആളാണ്. അങ്ങനെയൊരു മകനെ കിട്ടിയത് ഭാഗ്യമാണ്. മകനെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്, സംസാരിക്കാറുണ്ട്. നല്ല ഹ്യൂമർ സെൻസുള്ള കുട്ടിയാണ്. അഭിനയിക്കാൻ നല്ല താത്പര്യമുള്ള ആളാണ്. ഞാൻ ബെം​ഗളൂരു പോയി അവനെ അധികം കാണാറില്ല. ഇടയ്ക്ക് കറങ്ങും, ഭക്ഷണം കഴിക്കും, നാട്ടിൽ വരുമ്പോൾ വിളിക്കും, ഞങ്ങൾ ഒരുമിച്ച് പോകും'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സുനിച്ചൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി 2' റിലീസ് വൈകും
'ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കും എന്തിനാണ് ഇത്രയും കാട്ടിക്കൂട്ടുന്നത് ‌?'; ചർച്ചയായി റോബിൻ-വേദലക്ഷ്മി വാക്പോര്