'ആറുവര്‍ഷത്തെ പരിചയം': മീനാക്ഷി അനൂപും കൗശിക്കും പ്രണയത്തിലാണോ? താരത്തിന്‍റെ മറുപടി

Published : Feb 06, 2025, 02:58 PM IST
'ആറുവര്‍ഷത്തെ പരിചയം': മീനാക്ഷി അനൂപും കൗശിക്കും പ്രണയത്തിലാണോ? താരത്തിന്‍റെ മറുപടി

Synopsis

ടോപ് സിംഗർ താരം കൗശിക്കുമൊപ്പമുള്ള ചിത്രങ്ങൾ വൈറലായതിനെത്തുടർന്ന് പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നൽകി മീനാക്ഷി അനൂപ്.

കൊച്ചി: സിനിമാ താരമായും ടെലിവിഷൻ അവതാരകയായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വ്ളോഗുകളുമെല്ലാം ഏറെ സ്‌നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. 

ടോപ് സിംഗർ താരമായ കൗശികിനൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചു. ചിത്രത്തിനു താഴെ മീനാക്ഷിയോട് ഈ ചോദ്യം നേരിട്ട് ചോദിക്കുകയും ചെയ്തിരുന്നു.  ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മീനാക്ഷിയുടെ മറുപടി.

''കൗശിക്കുമൊന്നിച്ച് ഞാൻ‌ ഒരു ആൽബം ചെയ്തിരുന്നു. അതിന്റെ പ്രമോഷന്റെ ഭാഗമായി ചെയ്ത ഫോട്ടോസാണ് അതൊക്കെ. ഞാനും അവനും തമ്മിൽ ആറു വർഷത്തെ പരിചയമാണ്. ടോപ് സിംഗറിന്റെ ആദ്യ സീസൺ മുതലുള്ളവരുമായി അടുത്ത ബന്ധം എനിക്കുണ്ട്'', മീനാക്ഷി പറഞ്ഞു.

തങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമാണെന്നും താരം കൂട്ടിച്ചേർത്തു. മീനാക്ഷിയുടെ അച്ഛൻ അനൂപും ഈ വിഷയത്തിൽ നേരത്തേ പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ പല ചർച്ചകളും കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും  കൗശിക്കിന്റെ കുടുംബവുമായി വളരെ അടുപ്പത്തിലാണെന്നും മീനൂട്ടിയും കൗശിക്കും നല്ല കൂട്ടുകാരാണെന്നുമാണ് അനൂപ് പറഞ്ഞത്.

സോഷ്യൽ മീഡിയ വഴി പ്രൊപ്പോസലുകൾ വരാറുണ്ടെന്നും മീനാക്ഷി അഭിമുഖത്തിൽ പറഞ്ഞു. ''വിൽ യു മാരി മി എന്ന മെസേജുകൾക്ക് ഞാൻ മറുപടി കൊടുക്കാറും ഇല്ല. ആർക്ക് വേണമെങ്കിലും ഇതൊക്കെ അയക്കാലോ. ഇൻസ്റ്റഗ്രാം വഴി വരുന്നത് ആത്മാർത്ഥ പ്രണയം ഒന്നുമല്ലല്ലോ. 

ചിലപ്പോൾ സുഹൃത്തുക്കളുമായി ഒന്നിച്ച് ഇരിക്കുമ്പോൾ അയക്കുന്നതായിരിക്കാം. ഇൻസ്റ്റഗ്രാമിൽ ഇത്തരം മെസേജുകൾ നിരവധി കാണാറുണ്ട്. പക്ഷെ നേരിട്ട് വന്ന് ആരും ഭയങ്കര ഇഷ്ടമാണ് എന്നൊന്നും പറഞ്ഞിട്ടില്ല'', മീനാക്ഷി കൂട്ടിച്ചേർത്തു.

'ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു': ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ

'ബാലമോള്‍' തന്നെയോ ഇത്; അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

PREV
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ