'അവളെ കൊണ്ട് സ്വസ്ഥതയില്ല, ഒരുലക്ഷം തന്നാലും ചെറുക്കന്മാർ പോകരുത്'; ആർജെ ബിൻസിയെ ട്രോളി അമ്മ

Published : Jul 08, 2026, 10:52 AM IST
RJ Bincy

Synopsis

ബിഗ് ബോസ് താരം ആർജെ ബിൻസി, പങ്കാളിക്ക് മാസം 50,000 രൂപ നൽകാമെന്ന് തമാശയായി പറഞ്ഞത് വൈറലായിരുന്നു. ഇതിന് പ്രതികരണവുമായി അമ്മ ജിൻസി ബിജു രംഗത്തെത്തി. മകൾ വലിയ പിശുക്കിയാണെന്നും, ഒരു ലക്ഷം രൂപ തരാമെന്ന് പറഞ്ഞാൽ പോലും ആരും പോകരുതെന്നും അമ്മ.

ബിഗ് ബോസ് മലയാളം സീസൺ 7 ലെ മൽസരാർത്ഥികളിൽ ഒരാളായിരുന്നു ആർജെ ബിൻസി. ആദ്യ ദിവസങ്ങളിൽ നടന്ന എവിക്ഷനിൽ ബിൻസി പുറത്താകുകയും ചെയ്തിരുന്നു. അതിനു മുൻപേ 'ദ നെക്സ്റ്റ് ടോപ് ആങ്കർ' എന്ന ടാലന്റ് ഹണ്ട് റിയാലിറ്റി ഷോയിലെ വിജയി എന്ന രീതീയിലും താരം പ്രശസ്തയായിരുന്നു ആണ് ബിൻസി. ഇന്ന് സമൂഹമാധ്യമങ്ങളിലും പൊതുപരിപാടികളിലും സജീവമാണ് ബിൻസി. ജിൻസിയുടെ സഹോദരിയും മാതാപിതാക്കളുമെല്ലാം ഇന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന താരങ്ങളാണ്. ഭാവിവരനെക്കുറിച്ചുള്ള സങ്കൽപങ്ങളെക്കുറിച്ച് ബിൻസി തമാശരൂപേണ പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

''എനിക്ക് പാർട്ണർ ഇല്ല, ഒറ്റയ്ക്കാണ്. ഞാൻ വെയിറ്റിംഗ് ആണ്. എനിക്ക് 27 വയസ്സാണ് ഉള്ളത്. 30 വയസ്സുള്ളൊരു ചേട്ടനെ കിട്ടിയാൽ സന്തോഷം. ഏജും, ജോലിയുമൊന്നും എനിക്ക് പ്രശ്നമല്ല. ഞാൻ പൊന്നുപോലെ നോക്കികൊള്ളാം. ജോലിയ്ക്കു പോവാൻ മടിയുള്ള ആളാണെങ്കിലും ഞാൻ നോക്കിക്കൊള്ളാം. ഞാൻ ചെലവിനു തരും. പക്ഷേ എന്നെ സ്നേഹിക്കണം, കെയർ ചെയ്യണം. മാസം 50,000 രൂപ അങ്ങോട്ടു കൊടുക്കാം'', എന്നാണ് ബിൻസി പറഞ്ഞത

ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിൻസിയുടെ അമ്മ ജിൻസി ബിജു. മകളെ ട്രോളിയാണ് ജിൻസിയുടെ സംസാരം. ''ആർ ജെ ബിൻസി എന്റെ മകളാണ്. ഇവളെ കൊണ്ട് എനിക്ക് ഒരു സ്വസ്ഥതയുമില്ല. ചില ഞെട്ടിക്കുന്ന കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. എല്ലാ ചെറുക്കന്മാരും ഇതു കേൾക്കണം. അവളെ പോലെ ഒരു ഭൂലോക പിശുക്കിയെ ഞാൻ കണ്ടിട്ടില്ല. 50,000 അല്ല ഒരു ലക്ഷം തന്നാലും ആരും പോവരുത് കേട്ടോ'', എന്നാണ് ജിൻസി വീഡിയോയിൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'‍ഇത് വിധിയാണ്, ആരുടെയും കുറ്റമല്ല'; രേണു സുധിയെ പിന്തുണച്ചും അമ്മയെ ഓർത്തും സീമ ജി നായർ
വ്യായാമവും ഡയറ്റും തന്നെയാണ് വണ്ണം കുറക്കാൻ ശരിയായ മാർഗം, ഇഞ്ചക്ഷനെടുത്തത് ആർക്കും പ്രചോദനമാകാനല്ല..; തുറന്നുപറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്