
മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരങ്ങളാണ് മൃദുല വിജയ്‍യും അനുജത്തി പാർവതിയും. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവെക്കാറുണ്ട്. പാര്‍വതിയുടെ മകളായ യാമിയും മൃദുലയുടെ മകളായ ധ്വനി കൃഷ്ണയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. പാർവതിയുടെ മകൾക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ടാണ് മൃദുലയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.
''പിറന്നാളാശംസകൾ യാമിക.. നമ്മൾ തമ്മിലുള്ള ബോണ്ട് വളരെ സ്പെഷ്യലാണ്. എപ്പോഴും സ്നേഹം മാത്രം'', എന്നാണ് മൃദുല വിജയ്‍ കുറിച്ചത്. യാമികക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ചേർത്തായിരുന്നു പോസ്റ്റ്. മുൻപും യാമികക്കൊപ്പമുള്ള പല ചിത്രങ്ങളും മൃദുല പങ്കുവെച്ചിട്ടുണ്ട്. ധ്വനിയും യാമികയും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പാർവതിയും മൃദുലയും പങ്കുവെക്കാറുണ്ട്.
ധ്വനിയുടെയും യാമികയുടെയും ആദ്യത്തെ ഡാന്‍സ് പെര്‍ഫോമന്‍സിന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മൃദുലയുടെ ഭർത്താവും മിനിസ്ക്രീൻ താരവുമായ യുവ കൃഷ്ണയാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്. ''അവര്‍ അംഗന്‍വാടിയില്‍ പോയിത്തുടങ്ങിയിട്ട് കുറച്ചുനാളായി. ഞങ്ങളുടെ പഞ്ചായത്തിലെ അംഗന്‍വാടികളെല്ലാം ഒന്നിച്ച് ഒരു കലോത്സവം നടത്തിയിരുന്നു. അതില്‍ യാമിയും ധനുക്കുട്ടിയും ഡാന്‍സ് ചെയ്തിരുന്നു. കൂട്ടത്തില്‍ ഏറ്റവും ചെറിയ ആള്‍ ധനുവായിരുന്നു. അധികം സ്റ്റെപ്പുകളൊന്നും ധനുവിന് അറിയില്ല. മറ്റുള്ളവരെയൊക്കെ നോക്കിയങ്ങ് കളിച്ചു. രണ്ടര വയസാവുന്നതേയുള്ളൂ. എന്തെങ്കിലും ചെയ്യുന്നതൊക്കെ കാണാന്‍ നല്ല ക്യൂട്ടാണ്. ഇത്രയും വലിയ ഓഡിയന്‍സിന് മുന്നില്‍ സ്‌റ്റേജ് ഫിയറൊന്നുമില്ലാതെ കൂളായി അവർ നൃത്തം ചെയ്തു'', എന്നും യുവ പറഞ്ഞിരുന്നു.
''യാമിക്കുട്ടിക്ക് കുറേക്കൂടി സ്റ്റെപ്പുകള്‍ അറിയാം. ഓര്‍ത്തു വെച്ച് അവള്‍ കളിക്കുന്നുണ്ട്. ധനൂന്റെ സ്‌റ്റെപ്പെല്ലാം വേറെയാണ്, ഇത് ടീച്ചര്‍ പഠിപ്പിച്ചതാണോ, അവള്‍ കൈയ്യില്‍ നിന്ന് ഇടുന്നതാണോ ഒന്നും എനിക്കറിയില്ല'', എന്നും യുവ ആ സ്പെഷ്യൽ വീഡിയോയിൽ പറഞ്ഞിരുന്നു.
ALSO READ : അവസാന ചിത്രം, വിദേശത്ത് വമ്പന്‍ റിലീസ്; 'ജന നായകന്‍റെ' ഓവർസീസ് റൈറ്റ്‍സിന് റെക്കോർഡ് തുക