
തിരുവനന്തപുരം: ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികമാരായ താരങ്ങളാണ് മൃദുല വിജയും റബേക്ക സന്തോഷും. പൂക്കാലം വരവായി എന്ന പരമ്പരയിലൂടെയാണ് മൃദുല വിജയ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ റബേക്കയും എല്ലാവരുടെയും പ്രിയങ്കരിയായി. സോഷ്യല്‍ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവെക്കാറുണ്ട്.
ഇപ്പോളിതാ ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് മൃദുല വിജയ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളിൽ ആരാണ് മൂത്തത്? ആരാണ് ഇളയത് ? എന്ന ക്യാപ്ഷനോടെയാണെ് മൃദുല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ''എനിക്ക് കുറച്ച് വളർച്ച കൂടിപ്പോയി, ഞാൻ എന്തു ചെയ്യാനാ?'', എന്നാണ് ചിത്രത്തിനു താഴെ റബേക്കയുടെ കമന്റ്. ''എനിക്ക് അതിത്തിരി കുറഞ്ഞും പോയി'', എന്നായിരുന്നു മൃദുലയുടെ മറുപടി.
നിരവധി ആരാധകരാണ് മൃദുല പങ്കുവെച്ച ചിത്രത്തിനു താഴെ കമന്റുമായി എത്തുന്നത്. മൃദുലയും റബേക്കയും സഹോദരിമാരെപ്പോയുണ്ട് എന്നാണ് ഒരാളുടെ കമന്റ്. ഇവരെ രണ്ടു പേരെയും എപ്പോഴും മാറിപ്പോകുമെന്നും കമന്റുകളുണ്ട്.
ചെമ്പനീർപ്പൂവ് എന്ന സീരിയലിലാണ് റബേക്ക ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിൽ പകരക്കാരിയാണ് എത്തിയതെങ്കിലും പ്രേക്ഷകർ റബേക്കയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇഷ്ടം മാത്രം എന്ന സീരിയലിൽ ഇഷിത എന്ന കഥാപാത്രത്തെയാണ് മൃദുല വിജയ് ഇപ്പോൾ അവതരിപ്പിക്കുന്നത്.
റബേക്കയും മൃദുലയും തമ്മിൽ വഴക്കാണെന്ന തരത്തിൽ ചില യുട്യൂബ് ചാനലുകൾ മുൻപ് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഒരിക്കല്‍ ഒരു ആരാധിക ഇക്കാര്യം ചോദിച്ചപ്പോള്‍ തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു മൃദുലയുടെ മറുപടി. മുൻപ് ഇരുവരും ഒരുമിച്ച് ലൈവില്‍ എത്തിയപ്പോഴും റബേക്കയും ഇക്കാര്യം പറഞ്ഞിരുന്നു. 'ഞാനും ചേച്ചിയും തമ്മില്‍ ഒരു വൈരാഗ്യവുമില്ല' എന്നായിരുന്നു റബേക്കയും മറുപടി നൽകിയത്.