മെലിഞ്ഞപ്പോഴും വണ്ണമുള്ളപ്പോഴും താൻ പരിഹാസങ്ങൾ കേട്ടിട്ടുണ്ടെന്നാണ് ദേവി പറയുന്നത്.

നടി, നർ‍ത്തകി എന്നീ നിലകളിൽ പ്രശസ്തയാണ് ദേവി ചന്ദന. ഇപ്പോൾ സീരിയലുകളിലാണ് ദേവി ചന്ദന പ്രധാനമായും അഭിനയിക്കുന്നത്. സ്വന്തമായി ഒരു നൃത്ത വിദ്യാലയവും താരം നടത്തുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയും ദേവി ആരാധകരോട് വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. തനിക്കു നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ചാണ് മഹിളാരത്നത്തിനു നൽകിയ പുതിയ അഭിമുഖത്തിൽ ദേവി ചന്ദന തുറന്നു പറയുന്നത്. മെലിഞ്ഞപ്പോഴും വണ്ണമുള്ളപ്പോഴും താൻ പരിഹാസങ്ങൾ കേട്ടിട്ടുണ്ടെന്നാണ് ദേവി പറയുന്നത്.

''എന്റെ ശരീരം ഇന്നേവരെ എനിക്കൊരു ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല. ഈ വണ്ണം വെച്ച് ഞാൻ നൃത്തം ചെയ്തിട്ടുണ്ട്. നമ്മുടെ ശരീരഭാരം കാണുന്ന മറ്റുള്ളവർക്കാണ് സഹിക്കാൻ വയ്യാത്തത്. അനവസരത്തിലുള്ള ഉപദേശങ്ങൾ, കളിയാക്കലുകൾ, ഒരു സമയത്ത് ഇതെല്ലാം ഞാൻ നേരിട്ടിരുന്നു. പക്ഷേ ഉള്ളത് പറയാമല്ലോ, ഇതൊന്നും തരിമ്പുപോലും എന്നെ ബാധിച്ചിട്ടില്ല. എന്റെ ശരീരം എന്റെ സൗകര്യത്തിന് വേണ്ടിയുള്ളതല്ലേ?'', എന്ന് ദേവി ചന്ദന ചോദിക്കുന്നു.

ബജറ്റ് 80 കോടി, കളക്ഷനില്‍ വൻ വീഴ്ച; നിയമപോരാട്ടത്തിന് ഒടുവിൽ ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്

''ചിലർ നല്ല ഉപദേശങ്ങളും നൽകിയിട്ടുണ്ട്. വണ്ണം കുറയ്ക്കുന്നത് ഒരുപക്ഷേ കരിയറിന് ഗുണം ചെയ്യുമെന്ന് ബന്ധുക്കളും സഹപ്രവർത്തകരും പിന്നെ നമ്മുടെ വെൽവിഷേഴ്‌സുമാണ് എന്നോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ശരീരം ഫിറ്റാക്കിയിട്ടേ മറ്റെന്തുമുള്ളൂ എന്ന തീരുമാനം എടുക്കുന്നത്. നീന്തൽ പഠിക്കുന്നത് നല്ലൊരു വ്യായാമം ആണെന്ന് മനസിലാക്കിയാണ് അതിലേക്ക് തിരിഞ്ഞത്. അപ്പോഴും കുറേ കളിയാക്കലുകൾ കേട്ടു. ഈ ശരീരം വെച്ചിട്ടാണോ നീന്താൻ പോകുന്നതെന്നാണ് ചിലർ ചോദിച്ചത്. പക്ഷേ ഞാൻ പിന്തിരിഞ്ഞില്ല. അടുത്തുള്ള ഒരു ഫിറ്റ്നസ് ക്ലബ്ബിൽ നീന്തൽ പരിശീലനത്തിന് പോയി. കുട്ടികളായിരുന്നു അവിടെ എന്റെ കമ്പനി. അതുകൊണ്ട് വലിയ കളിയാക്കലുകൾ ഒന്നും വന്നില്ല. എന്നാൽ മെലിഞ്ഞപ്പോൾ കളിയാക്കിയവർ എന്നെ കാണാൻ കൊള്ളില്ലെന്നാണ് പുതിയ കമന്റുകൾ'', എന്നും ദേവി ചന്ദന കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..