'രോമാഞ്ചമാണെങ്കിലും കുളിരാണെങ്കിലും പച്ചത്തെറി കേൾക്കും, പണി വാങ്ങിക്കും': പാർവതി ആര്‍ കൃഷ്ണ

Published : Feb 11, 2025, 02:59 PM ISTUpdated : Feb 11, 2025, 03:01 PM IST
'രോമാഞ്ചമാണെങ്കിലും കുളിരാണെങ്കിലും പച്ചത്തെറി കേൾക്കും, പണി വാങ്ങിക്കും': പാർവതി ആര്‍ കൃഷ്ണ

Synopsis

തന്‍റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാർവതി ആർ കൃഷ്ണ. 

കൊച്ചി: തന്‍റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ വളരെ മോശമായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാ, ടെലിവിഷൻ താരം പാർവതി ആർ കൃഷ്ണ. നിയമപരമായി മുന്നോട്ടുപോയി ഈ പേജ് പൂട്ടിച്ചെന്നും തന്നെക്കുറിച്ച് ഇനിയും ഇത്തരം പോസ്റ്റുകൾ കണ്ടാൽ ഈ രീതിയിൽ തന്നെയായിരിക്കും പ്രതികരണമെന്നും താരം പറഞ്ഞു.

''ഞാന്‍ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ആളാണ്.  നേവലോ ക്ലീവേജോ ഒന്നും കാണാതിരിക്കാൻ സാധാരണ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതിൽ ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതു കൊണ്ടാണ്. കഴിഞ്ഞ ദിവസം ഒരു ബീച്ച് ഫോട്ടോഷൂട്ട് നടത്തിയിരുന്നു.  

എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. രോമാഞ്ചം മീഡിയ എന്ന ഒരു ഒരു മീഡിയ, അതിലെ ഏതോ ഒരു വൈഡ് ഷോട്ടില്‍ എന്റെ നേവല്‍ കാണുന്ന ഭാഗം കഷ്ടപ്പെട്ട് സൂം ചെയ്ത് അത് കട്ട് ചെയ്ത് അവരുടെ പേജിൽ പോസ്റ്റ് ചെയ്തു. വേറെയും ഒരുപാട് പേജുകളില്‍ ഇത് ഇട്ടിട്ടുണ്ട്. അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ഞാന്‍ ചെയ്തു. അതോടെ അവരുടെ അക്കൗണ്ടും പോയി.

ആവശ്യമില്ലാതെ എന്റെ അടുത്ത് കൊഞ്ചാനോ കുഴയാനോ വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്റെ വായില്‍ ഇരിക്കുന്ന പച്ചത്തെറി കേള്‍ക്കും. എന്റെ ഒരു വീഡിയോയോ ഫോട്ടോയോ ആവശ്യമില്ലാത്ത രീതിയില്‍ ഇടുകയോ, അതില്‍ കിടന്നു പണിയുകയോ ചെയ്താല്‍ നല്ല പണി വാങ്ങിക്കും. 

ഇത് ഭീഷണി ഒന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ പറഞ്ഞതാണ്. ഇതിനെതിരെ നിയമപരമായി ഞാന്‍ നീങ്ങിയിരിക്കും.  അങ്ങനെയാണ് അവന്റെ അക്കൗണ്ട് പോയത്. അതുപോലെ മറ്റുള്ളവരുടെ പേജും ഞാന്‍ പൂട്ടിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും എത്ര കുളിര് കോരിപ്പിക്കുന്ന സാധനം ആണെങ്കിലും ശരി, ആവശ്യമില്ലാതെ എന്റെ ഫോട്ടോകളോ വീഡിയോകളോ ഇട്ടാല്‍ പണി കിട്ടും,''. പാർവതി പറഞ്ഞു. ഈ വിഷയത്തിൽ മറ്റുള്ളവരാരും പ്രതികരിക്കാതെയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.

കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ അഭിനയ അരങ്ങേറ്റം: 'മോഹം' എത്തി, അഭിനന്ദനവും വിമര്‍ശനവും!

ഹൽദി ചടങ്ങുകൾ ആഘോഷമാക്കി മൻസി ജോഷി; വീഡിയോ വൈറൽ

PREV
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ