വെളുപ്പ് നിറത്തിലുള്ള ലഹങ്കയാണ് മൻസി ഹൽദി ചടങ്ങുകൾക്കായി തെരഞ്ഞെടുത്തത്
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മന്‍സി ജോഷി. താന്‍ വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത മന്‍സി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുകയാണ്. മന്‍സിയുടെയും രാഘവയുടെയും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വെളുപ്പ് നിറത്തിലുള്ള ലഹങ്കയാണ് മൻസി ഹൽദി ചടങ്ങുകൾക്കായി തെരഞ്ഞെടുത്തത്. മഞ്ഞ കുര്‍ത്തിയായിരുന്നു രാഘവയുടെ വേഷം. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് മൻസി പങ്കുവെച്ച വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ ഇരുവർക്കും ആശംസ അറിയിച്ച് കമന്റ് ചെയ്യുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മൻസി ജോഷി. മലയാളിയല്ലെങ്കിലും മൻസിയെ ടെലിവിഷൻ പ്രേക്ഷകർ ഇതിനകം നെഞ്ചേറ്റിക്കഴിഞ്ഞു. സീരിയലിലെയും വ്യക്തിജീവിതത്തിലെയും വിശേഷങ്ങൾ മാനസി തന്റെ വ്‌ളോഗിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. മുൻപ്, മൻസി പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. എഞ്ചിനീയറായ രാഘവയാണ് മൻസിയുടെ വരൻ. റിസ്‌ക്ക് എടുക്കാന്‍ അദ്ദേഹം തയ്യാറായെന്നായിരുന്നു വിവാഹത്തെക്കുറിച്ച് മൻസി പറഞ്ഞത്. രാഘവയെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ സന്തോഷവതിയാണ് താന്‍ എന്നും താരം പ്രതികരിച്ചിരുന്നു.
ഒരുപാട് ആഗ്രഹിച്ചാണ് താന്‍ സീരിയല്‍ രംഗത്തേക്ക് കടന്നു വന്നതെന്ന് മൻസി വെളിപ്പെടുത്തിയിരുന്നു. സീരിയലിൽ പകരക്കാരിയായാണ് വന്നതെങ്കിലും അധികം വൈകാതെ തന്നെ പ്രേക്ഷകര്‍ മൻസി ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഏതായാലും താരത്തിന്റെ ബിഗ് ഡേക്കുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും. ഫെബ്രുവരി 16 നാണ് മൻസിയുടെയും രാഘവയുടെയും വിവാഹം.
ALSO READ : നായകന്‍ ശ്രീനാഥ് ഭാസി; 'പൊങ്കാല' ഫൈനല്‍ ഷെഡ്യൂളിലേക്ക്
