'നന്മ ഉള്ളവനായിരുന്നു അവൻ'; കൊല്ലം സുധിയുടെ ഓർമ്മകളിൽ പാഷാണം ഷാജി

Published : Oct 18, 2025, 03:12 PM IST
pashanam shaji remembers kollam sudhi

Synopsis

അന്തരിച്ച കലാകാരൻ കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ സാജു നവോദയ 

മലയാള സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ് സാജു നവോദയ. ഒരുപക്ഷേ ഈ പേരിനെക്കാൾ പാഷാണം ഷാജി എന്ന് പറഞ്ഞാലാകും ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ മനസിലാകുക. അത്രത്തോളമായിരുന്നു ഈ വേഷത്തിലൂടെ സാജുവിന് ലഭിച്ച അംഗീകാരവും പ്രശസ്തിയും. നടി വീണ നായരുടെ പോഡ്കാസ്റ്റിൽ സുഹൃത്തും അന്തരിച്ച കലാകാരനുമായ കൊല്ലം സുധിയെക്കുറിച്ച് സാജു നവോദയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്കു ലഭിച്ചിരുന്ന പണം മുഴുവനും കുടുംബത്തിന് വേണ്ടിയാണ് സുധി ചിലവാക്കിയിരുന്നതെന്ന് സാജു പറയുന്നു.

''എനിക്ക് സുധിയെ മനോരമയിൽ മത്സരിക്കാൻ‌ ചെന്നപ്പോഴാണ് കിട്ടിയത്. വളരെ നന്മ ഉള്ളവനായിരുന്നു കൊല്ലം സുധി. അവന് ഒരു ദിവസം ആകെയുള്ള ചിലവ് 300 രൂപയൊക്കെയാണ്. കിട്ടുന്ന കാശ് മുഴുവന്‍ കുടുംബത്തിന് വേണ്ടി ചെലവാക്കും. കൊല്ലം സുധി ആരെക്കുറിച്ചും കുറ്റം പറയില്ലായിരുന്നു. അവന്റെ കണ്ണിൽ എല്ലാവരും നല്ലവരായിരുന്നു. പക്ഷെ അവൻ അവനെ തന്നെ കുറ്റം പറയാൻ എല്ലാ കഴിവും ഉപയോഗിക്കും. അങ്ങനൊരു കുഴപ്പമുണ്ട്. അവന്‍ കൊച്ചിനു വേണ്ടിയാണ് ജീവിച്ചത്. മോന്‍ ഇപ്പോള്‍ പഠിച്ച് കാര്യങ്ങളൊക്കെ നന്നായി കൊണ്ടുപോകുന്നുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ അവന്‍ നന്നായി വരുന്നുണ്ട്. എല്ലാ ഷോകളിലും അവനെ കൊണ്ടുവരുമായിരുന്നു'', സാജു നവോദയ പറഞ്ഞു.

നിരവധി വേദികളില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള കലാകാരന്മാരായിരുന്നു കൊല്ലം സുധിയും ‌സാജു നവോദയയും. നിരവധി ടിവി ഷോകളിലും ഇരുവരും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ മരണശേഷം രേണുവിനും മക്കൾക്കുമായി ചില സഹായങ്ങളും സാജുവും സുഹൃത്തുക്കളും ചേർന്ന് ചെയ്തിരുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആറ് മാസത്തിന് ശേഷം പ്രിയപ്പെട്ടയാള്‍ അരികെ'; സന്തോഷം പങ്കുവച്ച് മാളവിക
'ഈ ബന്ധം നീളില്ലെന്ന് പലരും പറ‍ഞ്ഞു, ചിരി മങ്ങാതെല്ലാം കടന്നുപോയി'; സന്തോഷം പങ്കിട്ട് യമുനാ റാണി