അനാമികയെ ഉപദേശിച്ച് ദേവയാനി- പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Apr 27, 2025, 03:05 PM ISTUpdated : Apr 27, 2025, 03:23 PM IST
അനാമികയെ ഉപദേശിച്ച് ദേവയാനി- പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ   

കഥ ഇതുവരെ 

പുറത്തു പോയി വന്ന ആദർശിനോട് എന്താണ് നിന്റെ പ്രശ്നമെന്ന് അനന്തപുരിയിൽ എല്ലാവരും മാറിമാറി ചോദിക്കുകയാണ്. അമ്മയും നയനയും തന്നിൽ നിന്ന് സത്യം മറച്ചുവെച്ചു എന്ന് ആദർശ് പക്ഷേ ആരോടും പറഞ്ഞില്ല. കാര്യം പിന്നീട് പറയാം എന്നും ആരും ഇപ്പോൾ തന്നോട് ഒന്നും ചോദിക്കരുതെന്നും ആദർശ് അവരോട് മറുപടി പറഞ്ഞു നിർത്തുന്നു.നോക്കാം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.

കനകയോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നിൽക്കുകയാണ് ദേവയാനി. ഒപ്പം നന്ദുവിന് വീണ്ടും വീണ്ടും ദേവായാനി ഉപദേശം നൽകുന്നു. സത്യത്തിൽ നന്ദുവിന് ഉപദേശം കേട്ട് ദേഷ്യവും സങ്കടവും വരുന്നുണ്ട്. എന്നാൽ ആ അമർഷം അവൾ പുറത്ത് പ്രകടിപ്പിച്ചതേ ഇല്ല. 

 അനന്തപുരിയിൽ അനിയും ആകെ ടെൻഷനിലാണ്. നന്ദുവിനെ എല്ലാവരും ചേർന്ന് വഴക്ക് പറഞ്ഞു കാണും എന്ന് അവന് നന്നായി അറിയാം. അനി അയച്ച മെസ്സേജുകൾക്കൊന്നും നന്ദുവിനോട് റിപ്ലൈ ചെയ്യരുതെന്ന് നയന കർശനമായി പറഞ്ഞിരിക്കുകയാണ്. ഒരു ഭാഗത്ത് വീട്ടുകാർ മറുഭാഗത്ത് അനി, എന്ത് ചെയ്യുമെന്ന് അറിയാതെ നിൽക്കുകയാണ് നന്ദുവും. അതേസമയം  വീട്ടിൽ പോകുമ്പോൾ അനാമികയ്ക്ക് വിലപിടിപ്പുള്ള എന്തെങ്കിലും ആഭരണം വാങ്ങി നൽകണമെന്ന് ദേവയാനിയോട് പറഞ്ഞിരിക്കുകയാണ് നയന.

ദേവായാനി എന്തായാലും അനന്തപുരിയിൽ എത്തിയത് അനാമിക ക്കുള്ള  നല്ലൊരു മാലയും വാങ്ങി കൊണ്ടാണ്. അനാമിക മാല കിട്ടിയതും ഭയങ്കര സന്തോഷമായി. അവൾ മാലയുടെ ഫോട്ടോ നേരെ അവളുടെ അമ്മയ്ക്കും അച്ഛനും അയച്ചുകൊടുത്തു. അവർ ആ ഫോട്ടോ നോക്കി മാലയുടെ തൂക്കം ആലോചിക്കുകയായിരുന്നു. ഇങ്ങനെ ഒരു കള്ള കൂട്ടങ്ങൾ. മാല കൊടുക്കുക മാത്രമല്ല അനാമികയെ കൂടി ദേവയാനി നന്നായി ഉപദേശിച്ചിട്ടുണ്ട്. അനിയെ കുറേക്കൂടി മനസ്സിലാക്കണം എന്നും, സ്നേഹിച്ചു തുടങ്ങണമെന്നും തേവയാനി അനാമികയോട് പറഞ്ഞു. അനാമികയ്ക്ക് പക്ഷേ അതൊന്നുമല്ലല്ലോ ലക്ഷ്യം. അവൾ അനന്തപുരിയിൽ നിൽക്കുന്നത് തന്നെ സ്വർണവും പണവും അടിച്ചു മാറ്റാനാണ്. 

 അതേസമയം നവ്യക്ക് വിഷുക്കൈനീട്ടമായി പതിനായിരം രൂപ കൊണ്ട് അവളെ കാണാൻ വീട്ടിലെത്തിയിരിക്കുകയാണ് അഭി. അതോടൊപ്പം മുല്ലപ്പൂവും അവൾക്ക് ചൂടി കൊടുത്തു. സത്യത്തിൽ ഇതെല്ലാം അഭിയുടെ അഭിനയമാണെന്ന് നവ്യയ്ക്ക് മനസ്സിലായിട്ടില്ല. അപ്പുറത്ത് അനഘ ഭീഷണിയുമായി നിൽക്കുന്നതുകൊണ്ടാണ്  അഭി ഇത്രയും നാടകം ഇറക്കുന്നത്. എന്തായാലും പത്തരമാറ്റിൽ ഇനി കാത്തിരിക്കുന്നത് സംഭാവബഹുലമായ കഥകളാണ്. ബാക്കി കഥ നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത