
കഥ ഇതുവരെ
ചന്ദുമോൾ സത്യത്തിൽ ആരുടെ മകളാണെന്ന സത്യം കണ്ടെത്തണമെന്ന് നയന ആദർശിനോട് പറയുകയാണ്. കുട്ടിയ്ക്ക് അഭിയുടെ നല്ല സാമ്യം ഉണ്ടെന്ന് 'അമ്മ പറഞ്ഞ കാര്യവും തനിയ്ക്കും അങ്ങനെ തോന്നിയ കാര്യവും നയന ആദർശിനോട് പറയുകയാണ്. അങ്ങനെയെങ്കിൽ ഉടനെ തന്നെ സത്യം അറിയണമെന്ന് അവൾ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.
ചന്ദുമോളെ സംബന്ധിച്ച എല്ലാ രഹസ്യവും ആദർശ് നയനയോട് പറഞ്ഞിരിക്കുകയാണ്. ആദർശിനെ അത്രമേൽ വിശ്വസിക്കുന്ന നയന കൂടെയുണ്ടെന്ന് ഉറപ്പ് നൽകി. മാത്രമല്ല ചന്ദുമോളുടെ അച്ഛൻ ആരാണെന്ന സത്യം നമുക്ക് കണ്ടെത്തണമെന്നും നയന ആദർശിനോട് പറഞ്ഞു. ആദർശിന്റെ കൂട്ടുകാരൻ കിരൺ കൂടി അതിനായി സഹായിക്കാമെന്ന് ആദർശിന് ഉറപ്പ് നൽകിയിട്ടുണ്ട്. കുട്ടിയ്ക്ക് അഭിയുടെ നല്ല സാമ്യം ഉണ്ടെന്ന് അമ്മ പറഞ്ഞ കാര്യവും തനിയ്ക്കും അങ്ങനെ തോന്നിയ കാര്യവും നയന ആദർശിനോട് പറഞ്ഞു. ആദർശിനും അങ്ങനെ തോന്നിയ കാര്യം അവൻ നയനയോട് തുറന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ സംശയം വെച്ചിരിക്കാതെ ഒരു ഡി എൻ എ ടെസ്റ്റ് നടത്താമെന്ന് നയന ആദർശിനോട് പറഞ്ഞു. ശെരി എങ്കിൽ അഭിയുടെ മുടി താൻ കളക്റ്റ് ചെയ്യാമെന്നും, നയനയോട് ചന്ദുമോളുടെ മുടി കളക്ട് ചെയ്യണമെന്നും ആദർശ് പറഞ്ഞു . ശേഷം അവർ ഇരുവരും കൂടി നേരെ പോയത് കിരണിനെ കാണാൻ ആണ് .
ആദർശേട്ടനെ തനിയ്ക്ക് സംശയം ഇല്ലെന്നും എങ്കിലും അഭിയുടെ ഈ മാന്യ വേഷം അധികനാൾ ഇങ്ങനെ കൊണ്ടുപോകാൻ ആവില്ലെന്നും, നാളെ മേലാൽ ഒരു പ്രശ്നം വരുമ്പോൾ നമ്മുടെ കയ്യിൽ ഒരു തെളിവ് ആവശ്യമാണെന്നും നയന കിരണിനോട് പറഞ്ഞു. അത് ശെരിയാണെന്നും താൻ ഉടൻ തന്നെ ഇതിന്റെ റിസൾട്ട് തരാൻ ശ്രമിക്കണമെന്നും കിരൺ അവരോട് പറഞ്ഞു. എന്നാൽ കുട്ടിയുമായി കൂടുതൽ അടുക്കേണ്ടെന്നും അടുത്താൽ അത് ആപത്താണെന്നും പിന്നീട് കുട്ടിയുടെ യഥാർത്ഥ അവകാശികൾ വരുമ്പോൾ വിട്ട് പിരിയാൻ പ്രയാസം ആകുമെന്നും കിരൺ
അവരോട് സൂചിപ്പിച്ചു. എന്തായാലും വരുന്നിടത്ത് വെച്ച് കാണാമെന്നായിരുന്നു നയനയുടെ പ്രതികരണം. എന്തായാലും റിസൾട്ടിനായി കാത്തിരുന്നോളൂ എന്ന് പറഞ്ഞ് കിരൺ അവിടെ നിന്ന് പോകുകയാണ്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.