'മൂന്ന് മാസങ്ങൾക്ക് ശേഷം വ്യായാമം വീണ്ടും തുടങ്ങുന്നു'; കുറിപ്പുമായി രഞ്ജിനി ഹരിദാസ്

Published : Sep 03, 2026, 04:13 PM IST
ranjini haridas about restarting exercise in gym

Synopsis

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ജിമ്മിൽ വ്യായാമം പുനരാരംഭിച്ചതിനെക്കുറിച്ച് പറയുകയാണ് അവതാരക രഞ്ജിനി ഹരിദാസ്

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അഭിമുഖങ്ങൾക്കൊപ്പം വ്യക്തിജീവിതവും കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങളും ര‍ഞ്ജിനി തന്റെ ചാനലിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇടവേളയ്ക്ക് ശേഷം താൻ വീണ്ടും വ്യായാമം ചെയ്യാൻ ആരംഭിച്ചതിനെക്കുറിച്ചാണ് രഞ്ജിനിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

''മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ വീണ്ടും ജിമ്മില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സത്യം പറഞ്ഞാല്‍, എല്ലാം വീണ്ടും പൂജ്യത്തില്‍ നിന്ന് തുടങ്ങുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. സ്ട്രെങ്തും സ്റ്റാമിനയും പ്രചോദനവുമെല്ലാം ഒരു വലിയ പോരാട്ടമായി അനുഭവപ്പെടുന്നു. പക്ഷേ കാര്യം എന്തെന്നാല്‍ നമ്മള്‍ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടേയിരിക്കണം. ചില ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വലിയ കരുത്ത് തോന്നും. എന്നാല്‍ മറ്റ് ചില ദിവസങ്ങളില്‍ ഇത് നിര്‍ത്തിയിട്ടു പോകാന്‍ തോന്നും. എങ്കിലും അവിടെ എത്തിപ്പെടുക, തുടങ്ങുക എന്നതിൽ തന്നെയാണ് പകുതി വിജയം. കാരണം, ആരോഗ്യമാണ് ധനം. സത്യത്തില്‍ നമുക്ക് വേറെ വഴിയില്ല. നമ്മള്‍ ഇതില്‍ത്തന്നെ ഉറച്ചുനിന്നേ തീരൂ. അതുകൊണ്ട് ഓരോ വര്‍ക്കൗട്ടിലൂടെയും വീണ്ടും ഒരു പുതിയ തുടക്കം കുറിക്കാം'', എന്നാണ് രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

പെരിമെനോപോസ് മൂലം താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും രഞ്ജിനി ഹരിദാസ് അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ''ശരീരത്തിൽ അങ്ങിങ്ങായ വേദനയുണ്ട്. എന്റെ മനസ് ശരീരത്തേക്കാൾ മെച്ചമാണ്. അപ്പോഴാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. 15 വർഷം മുമ്പ് എന്റെ അമ്മ ഭയങ്കര വേദനയാണെന്ന് പറയുമായിരുന്നു. അന്ന് അമ്മയെ പുച്ഛിച്ചിട്ടുണ്ട്. ഇപ്പോൾ അമ്മയോട് ക്ഷമ പറയുന്നു. 43 വയസിൽ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഞാൻ ഇന്ന് അനുഭവിക്കുന്നു'', എന്നാണ് രഞ്ജിനി പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'ഇന്നലെ പെറ്റിട്ട കുഞ്ഞ്, ഇന്ന് ബസിൽ കയറി പോകുന്നു'; മകളെ കുറിച്ച് അശ്വതി ശ്രീകാന്ത്
'ഇത്രയും ഭാഗ്യം ചെയ്യാൻ ഞാൻ എന്ത് പുണ്യമാണ് ചെയ്തത്..?'; കുറിപ്പുമായി നാദിറ