ഇടവേളക്കു ശേഷം പുതിയ ചിത്രങ്ങളുമായി രസ്ന; എന്താണ് വിശേഷമെന്ന് ആരാധകർ

Published : Sep 20, 2025, 07:33 AM IST
actress rasna

Synopsis

പാരിജാതം സീരിയലിന്റെ സംവിധായകനായ ബൈജു ദേവരാജിനെയാണ് രസ്ന വിവാഹം ചെയ്തത്. വിവാഹശേഷം മതം മാറി സാക്ഷി ബി ദേവരാജ് എന്ന പേരും താരം സ്വീകരിച്ചിരുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പാരിജാതം എന്ന സീരിയൽ കണ്ടവരാരും മറക്കാത്ത മുഖമാണ് നടി രസ്നയുടെത്. ഈ സീരിയലിൽ ഇരട്ടകൾ ആയ സീമയേയും അരുണയേയും അവതരിപ്പിച്ചത് രസ്ന ആയിരുന്നു. അഞ്ഞൂറോളം എപ്പിസോഡുകൾ ആയിരുന്നു ഈ സീരിയൽ സംപ്രേഷണം ചെയ്തത്. 17 വയസ് മാത്രമായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രസ്നയ്ക്ക് പ്രായം. പാരിജാതം സീരിയലിന്റെ സംവിധായകനായ ബൈജു ദേവരാജിനെയാണ് രസ്ന വിവാഹം ചെയ്തത്. വിവാഹശേഷം മതം മാറി സാക്ഷി ബി ദേവരാജ് എന്ന പേരും താരം സ്വീകരിച്ചിരുന്നു.

വിവാഹത്തോടെ അഭിനയ രംഗം വിട്ട രസ്ന സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഒരിടവേളക്കു ശേഷം രസ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മൈലാഞ്ചി അണിഞ്ഞ കൈ കൊണ്ട് മുഖം പാതി മറച്ച്, മനോഹരമായ ചിരിയോടെ നിൽക്കുന്ന രസ്നയാണ് ചിത്രത്തിൽ. ഫോട്ടോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ലെങ്കിലും വീണ്ടും താൻ അമ്മയാകാൻ പോകുന്നവെന്നതിന്റെ സൂചനകളാണ് പുതിയ പോസ്റ്റിലൂടെ രസ്ന നൽകിയതെന്ന് ആരാധകർ പറയുന്നു. എന്താണ് പുതിയ വിശേഷമെന്നും ചിലർ ചോദിക്കുന്നുണ്ട്. അന്നും ഇന്നും അതീവ സുന്ദരിയാണ് രസ്ന എന്നാണ് ചിത്രത്തിനു താഴെ ആരാധകരിൽ ഒരാളുടെ കമന്റ്. ഈ ചിത്രങ്ങൾക്കു പിന്നാലെ മകനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

ആറാം ക്ലാസിൽ അഭിനയ രംഗത്തേക്ക്

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു രസ്ന അഭിനയത്തിലേക്ക് എത്തിയത്. മ്യൂസിക് ആൽബങ്ങളിൽ കൂടി ആയിരുന്നു രസ്നയുടെ തുടക്കം. ആൽബങ്ങൾ ഹിറ്റായതോടെയാണ് സീരിയലിലേക്കുള്ള വിളിയെത്തുന്നത്. രസ്നയുടെ ഏക സഹോദരിയും സീരിയൽ രംഗത്തുണ്ട്. ഇടവേള എടുത്ത് മാറി നിൽക്കുന്നതിന്റെ കാരണം കുറച്ച് വർഷം മുൻപ് നടി വെളിപ്പെടുത്തിയിരുന്നു. രണ്ട് മക്കൾ ഉള്ളത് കൊണ്ടാണ് അഭിനയിക്കാത്തതെന്നും അവരുടെ കാര്യം നോക്കാൻ താൻ തന്നെ വേണം എന്നുമാണ് നടി പറഞ്ഞത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഞാനും അഞ്ചു മക്കളും വേറെയാണ് താമസം; ഭർത്താവുമായി വേർപിരിഞ്ഞെന്ന് യൂട്യൂബർ സൽഹ
'സത്യഭാമ സ്ക്രാച്ച് ആന്റ് വിൻ കലാമണ്ഡലം, ബാധയിളകുമ്പോൾ വരും'; വിമർശനവുമായി സായ് കൃഷ്ണ