ചിത്രത്തിലെ കഥാപാത്രമായ സുബ്ബുവിലൂടെ സ്വന്തം ജീവിതമാണ് താൻ കണ്ടതെന്ന് ജാസി

ഡൊറോത്തി എന്ന തമിഴ് സിനിമ കണ്ട് താനും തന്റെ പങ്കാളിയും ഒരുപാട് കരഞ്ഞുപോയെന്ന് ട്രാൻസ്‍വുമണായ ജാസി. തങ്ങളെപ്പോലെയുള്ള ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ് ഡൊറോത്തിയെന്നും ജാസി പറയുന്നു.

''ഡൊറോത്തി കണ്ട് ഞാനും കരഞ്ഞു, ആഷിയും കരഞ്ഞു. സുബ്ബുവായി ഞാൻ എന്നെത്തന്നെയാണ് കാണുന്നത്. എന്നെ പോലെ ഈ സാഹചര്യത്തിലൂടെ കടന്നുപോയ ഒരുപാട് പേർക്ക് അത് റിലേറ്റ് ചെയ്യാൻ പറ്റും. അത് എത്ര ഭംഗിയായാണ് അവർ എടുത്തിരിക്കുന്നത്. ഞാനും ആഷിയും സുഹൃത്തുക്കളായിരുന്നു. ഞാൻ ഇഷ്ടം പറയുമ്പോൾ ആ സൗഹൃദം പോകുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. പക്ഷേ ഇഷ്ടം പറഞ്ഞ ശേഷം അവനെന്നെ ആദ്യമായി വന്ന ദിവസമുണ്ട്. അന്ന് ഞാനിട്ടത് ചുരിദാറാണ്. ആഷി എന്നെ കെട്ടിപ്പിടിച്ചു. നാട്ടുകാർ പലതും പറയും നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ നീ കല്യാണം കഴിക്ക് എന്നാണ് അവന്റെ കൂട്ടുകാരൻ പറഞ്ഞത്.

ഓർമ്മ വച്ച കാലം മുതലേ എനിക്ക് മാത്രമെന്താണ് ഇങ്ങനെ എന്ന് തോന്നാറുണ്ടായിരുന്നു. എന്നെപോലൊരാളെ ഞാനെവിടെയും കാണുന്നുണ്ടായിരുന്നില്ല. ഇത് അസുഖമാണോ എന്ന് പോലും അറിയില്ല. ചെറിയ കുട്ടിയാണല്ലോ. പെൺകുട്ടികളുടെ വസ്ത്രങ്ങളോടും അവരുടെ ആഭരണങ്ങളോടുമായിരുന്നു എനിക്കിഷ്ടം. പിന്നീട് എന്നെപ്പോലൊരു സുഹൃത്തിനെ കണ്ടപ്പാേഴാണ് ഇത് അസുഖമല്ലെന്ന് വ്യക്തമായത്. അച്ഛൻ മരിച്ച ശേഷമാണ് എന്റെ ജീവിതം ഇതാണെന്ന് വീട്ടുകാരോട് പറഞ്ഞത്. വീട്ടുകാർ കൗൺസിലിംഗിന് കൊണ്ടുപോയി. ഇപ്പോൾ എന്റെ വീട്ടിൽ എന്നെ അംഗീകരിച്ചു. രണ്ട് ചേച്ചിമാരാണ് എനിക്ക്. അവർക്കും ഇപ്പോൾ പ്രശ്നമൊന്നുമില്ല. ആഷിയുടെ വീട്ടിൽ ഇപ്പോഴും പ്രശ്നമാണ്'', എന്നാണ് ഒരു അഭിമുഖത്തിൽ ജാസി ‌പറയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming