'കൊലപാതകം നിയമപരമായിരുന്നെങ്കിൽ അവര്‍ എന്റെ ലിസ്റ്റിലുണ്ടായേനെ': ഷെഫീന ബീവിയ്ക്ക് എതിരെ രഞ്ജിനി ഹരിദാസ്

Published : Jul 19, 2026, 03:00 PM IST
Renjini Haridas

Synopsis

മഞ്ജു പിള്ളയുടെ മകൾ ദയയെ വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിച്ച വ്ലോഗർ ഷെഫീന ബീവിക്കെതിരെ അവതാരക രഞ്ജിനി ഹരിദാസ് രൂക്ഷമായി പ്രതികരിച്ചു. വർഷങ്ങൾക്ക് മുൻപ് താൻ നേരിട്ട അതേ സൈബർ ആക്രമണമാണ് ഇന്നും നിലനിൽക്കുന്നതെന്ന് രഞ്ജിനി.

ഞ്ജുപിള്ളയുടെ മകൾ ദയ സുജിത്തിനെ വിമർശിച്ച വ്ലോ​ഗർ ഷെഫീന ബീവിയ്ക്ക് എതിരെ അവതാരക രഞ്ജിനി ഹരിദാസ്. കൊലപാതകം നിയമപരമായിരുന്നെങ്കിൽ അവർ തന്റെ ലിസ്റ്റിലുണ്ടായേനെ എന്ന് രഞ്ജിനി പറയുന്നു. 2026ല്‍ എത്തി നില്‍ക്കുമ്പോഴും ഇരുപത്, മുപ്പത് വര്‍ഷം മുന്‍പ് താന്‍ നേരിട്ട അതേ പ്രശ്നങ്ങള്‍ ഇന്നും ഉണ്ടെന്നും അങ്ങനത്തെ ആള്‍ക്കാര്‍ ഇന്നുമുണ്ടെന്നും രഞ്ജിനി പറയുന്നു. ജാൻമണിക്കൊപ്പം തന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു രഞ്ജിനിയുടെ പ്രതികരണം.

രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ

എന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ അബ്യൂസ് ചെയ്തത് ഞാന്‍ ഇട്ട വസ്ത്രങ്ങള്‍ കാരണമാണ്. അതിന്‍റെ പേരില്‍ ഞാന്‍ കേട്ട അത്രയും തെറി ആ സമയത്ത് മറ്റാരും കേട്ടിട്ടില്ല. ഒരു സമൂഹത്തിലെ കൊറേ ആള്‍ക്കാര് വന്നിട്ട് സെക്ഷ്വലി ഓരോ കാര്യങ്ങള്‍ പറഞ്ഞ് നമ്മളെ ബ്രേക്ക് ഡൗണ്‍ ആക്കും. ഞാന്‍ കേള്‍ക്കാത്ത തെറികളില്ല. പച്ചത്തെറികളാണ്. അതുകൊണ്ട് തന്നെ ഒരു സമയത്ത് കേരളത്തിനോട് എനിക്ക് വെറുപ്പായിരുന്നു. ഞാന്‍ ഞാനായി നില്‍ക്കുന്നത് എല്ലാവര്‍ക്കും ഒരു പ്രശ്നമായിരുന്നു. ഞാന്‍ സംസാരിക്കുന്ന, ചിരിക്കുന്ന, ആള്‍ക്കാരോട് പെരുമാറുന്ന രീതി, വസ്ത്രം, എല്ലാവര്‍ക്കും പ്രശ്നമായിരുന്നു. ഞാന്‍ തെറ്റൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല.

2026ല്‍ എത്തി നില്‍ക്കുമ്പോഴും ഇരുപത് മുപ്പത് വര്‍ഷം മുന്‍പ് ഞാന്‍ നേരിട്ട അതേ പ്രശ്നങ്ങള്‍ ഇന്നും ഉണ്ട്. അങ്ങനത്തെ ആള്‍ക്കാര്‍ ഇന്നുമുണ്ട്. അതും ഒരു സ്ത്രീ. കൊലപാതകം ലീഗലായിരുന്നുവെങ്കില്‍ എന്‍റെ ലിസ്റ്റില്‍ അവരുടെ പേര് ഉണ്ടാകുമായിരുന്നു. അവര്‍ക്ക് എതിരെ കുറേ പേര്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ ,സന്തോഷം തോന്നി. സമൂഹം കുറേ മാറിയിട്ടുണ്ട്. പണ്ട് പ്രതികരിക്കാത്തവര്‍ക്ക് ഇന്നൊരു മീഡിയം ഉണ്ട്. എത്ര പേരാണ് ദയയ്ക്ക് ഒപ്പമുള്ളത്. ഒപ്പം ഷെഫീന ബീവിയ്ക്ക് എതിരേയും. 

ഇത് ഷെഫീന കാണുകയാണെങ്കില്‍. നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? ശ്രദ്ധ നേടലാണോ നിങ്ങളുടെ ഉദ്ദേശം? നിങ്ങള്‍ക്ക് എന്‍റെ പ്രായമാണോന്ന് അറിയില്ല. നിങ്ങളുടെ കുടുംബ പാരമ്പര്യവും കുട്ടികളും ഒന്നും അറിയില്ല. നിങ്ങളുടെ ചെറുപ്പം വളരെ മോശമായിരുന്നുവെന്ന് എനിക്ക് മനസിലാക്കാന്‍ പറ്റും. ജീവിതത്തില്‍ കുറേ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. നിങ്ങളെ ആരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ഒരു പ്രശ്നം ഉണ്ട്. സമൂഹത്തില്‍ ഇങ്ങനെയുള്ള വിഷം തുപ്പുന്നത് അതുകൊണ്ടാണ്. നിങ്ങള്‍ക്ക് വലിയ എന്തോ പ്രശ്നം ഉണ്ട്. നിങ്ങള്‍ക്ക് സഹായം ആവശ്യമാണ്. ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ സെല്‍ഫ് റെസ്പെക്ടും ഇല്ലാതെയാണ് നിങ്ങള്‍ സംസാരിക്കുന്നത്. ദയയ്ക്ക് ഇതൊന്നും ബാധിക്കില്ല. നിങ്ങളാരാണെന്ന് മഞ്ജു ചേച്ചിക്കും ഒരു വിഷയമല്ല. 

ഇപ്പോള്‍ അവരെ(ഷെഫീന) കുറിച്ച് കേരളം മൊത്തം സംസാരിക്കുന്നുണ്ടല്ലോ. അതല്ലേ അവര്‍ക്ക് വേണ്ടിയിരുന്നത്. പ്രശസ്ത എങ്ങനെ വേണമെങ്കിലും കിട്ടും. പക്ഷേ ഒരു ചോയ്സ് ഉണ്ട്. സോഷ്യൽ മീഡിയയിൽ വന്നിരുന്ന് അത്രയും മോശമായിട്ടുള്ള കാര്യങ്ങൾ പറയുന്നവരെ പൂട്ടാൻ തീർച്ചയായും നമ്മുടെ രാജ്യത്ത് ഉണ്ട്. നിയമപരമായി പോവുകയാണെങ്കിൽ ഈ കൊച്ചിന്റെ ചാനൽ പൂട്ടിക്കാം. നിങ്ങൾ കുറ്റം പറഞ്ഞോളൂ. പക്ഷേ മര്യാദയ്ക്ക് പറയൂ.

എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്യുന്നില്ല- ജാൻമണി

രേണു സുധിയിലായിരുന്നു അവര്‍ തുടങ്ങിയത്. രേണുവിനെ കുറേ പറഞ്ഞു. വളരെ മോശമായാണ് അവര്‍ സംസാരിക്കുന്നത്. 62 പരാതികളാണ് അവര്‍ക്ക് എതിരെ ഉള്ളത്. പക്ഷേ അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് എനിക്കറിയില്ല. നിങ്ങളൊരു സ്ത്രീയാണ്. ആ നിങ്ങള്‍ക്ക് എങ്ങനെയാണ് മറ്റൊരു സ്ത്രീയെ കുറിച്ച് ഇത്രയും മോശമായ രീതിയില്‍ സംസാരിക്കാന്‍ കഴിയുന്നതെന്ന് മനസിലാകുന്നില്ല. നിങ്ങളുടെ മകളുടെ പ്രായമല്ലേ അവള്‍ക്കുള്ളത്. ഇപ്പോഴത്തെ പിള്ളേർ ഭയങ്കര വിദ്യാഭ്യാസമുള്ളവരാണ്. ബുദ്ധിയുള്ള പിള്ളേരാണ്. അവർ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞ് കൊടുക്കാൻ നിങ്ങളവരുടെ അമ്മയല്ല.

PREV
Read more Articles on
click me!

Recommended Stories

'ചേട്ടന്‍റെ സുഹൃത്തിനായിരുന്നു എന്നെ ഇഷ്ടം, എനിക്കിഷ്ടം ചേട്ടനോടും'; പ്രണയകഥ പറഞ്ഞ് ശ്രീകല
'എന്തിനാണ് ശത്രുക്കളുടെ ഇടയിൽ കൊണ്ടുചെന്ന് വീടു വെച്ചതെന്ന് ഓർക്കാറുണ്ട്..'; മനസ് തുറന്ന് അമൃത