
ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് രേണു സുധി. ഭർത്താവും മിനിസ്ക്രീൻ ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ മരണശേഷം മ്യൂസിക് ആൽബങ്ങളിലൂടെയും മറ്റും സജീവമായ രേണു ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ വലിയ രീതിയിലുള്ള വിമർശനവും ഇതിനെതിരെ ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ രേണുവിന്റെ സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് യൂട്യൂബർ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
ഒരാളിൽ നിന്നും 199 രൂപയാണ് രേണു വാങ്ങുന്നതെന്നും, 1119 ഉള്ള രേണുവിന് ഇപ്പോൾ തന്നെ രണ്ടേകാൽ ലക്ഷത്തോളം രൂപ കിട്ടിയിട്ടുണ്ടാവുമെന്നും സായ് കൃഷ്ണ പറയുന്നു. വിമർശിക്കുന്നവരുടേയും പിന്തുണയ്ക്കുന്നവരുടേയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നതെന്നും, അതിൽ രേണു വിജയിച്ചിട്ടുണ്ടെന്നും സായ് കൃഷ്ണ പറയുന്നു.
"1119 സബ്സ്ക്രൈബേഴ്സ് ഇപ്പോൾ രേണു സുധിക്കായി കഴിഞ്ഞു. ഒരാളിൽ നിന്നും 199 രൂപയാണ് സബ്സ്ക്രിബ്ഷനായി ഈടാക്കുന്നത്. ഏകദേശം ഇതിനോടകം രണ്ടേകാൽ ലക്ഷത്തോളം രൂപ ഇതിനോടകം രേണുവിന് ലഭിച്ച് കാണണം. സബ്സ്ക്രൈബേഴ്സിന് വേണ്ടി രേണു പോസ്റ്റ് ചെയ്ത എക്സ്ക്ലൂസീവ് കണ്ടന്റുകൾ പലതും അതിനിടയിൽ ചിലർ സ്ക്രീൻഷോട്ട് ചെയ്ത് പുറത്ത് വിട്ടു. എന്തിന് രേണു എക്സ്ക്ലൂസീവ് കണ്ടന്റുകളുടെ സബ്സ്ക്രിബ്ഷൻ തുടങ്ങി എന്നുള്ള ചർച്ചയും നടക്കുന്നുണ്ട്. അവർ എന്തോ കാണിക്കട്ടേ... അത് കാണാൻ ആളുമുണ്ട്. അപ്പോൾ പിന്നെ രേണു കാരണം കേരളത്തിന്റെ എന്ത് ചോർന്ന് പോയി എന്നാണ് വിമർശിക്കുന്നവർ പറയുന്നത്. ഇത്രയും കാലം വ്യൂവേഴ്സിന് വേണ്ടി ചെയ്ത കാര്യങ്ങൾ ഇപ്പോൾ സബ്സ്ക്രിബ്ഷൻ ആരംഭിച്ച് അവിടേയും രേണു കാണിക്കുന്നു അത്രയേയുള്ളു." സായ് കൃഷ്ണ പറയുന്നു.
"വിമർശിക്കുന്നവരുടേയും പിന്തുണയ്ക്കുന്നവരുടേയും ക്യൂരിയോസിറ്റിയാണ് രേണു കാശാക്കി മാറ്റുന്നത്. അതിൽ വിജയിക്കുകയും ചെയ്തു. കാണിക്കുന്നത് കാണിച്ചിട്ട് പോട്ടേ. പറയുന്തോറും രേണു കൂടുതൽ കാണിക്കും. പറയാതിരുന്നാൽ കുഴപ്പമുണ്ടാവില്ല. പിന്നെ എക്സ്ക്ലൂസീവ് കണ്ടന്റ് ചോർത്തിയതിന് രേണു കേസ് കൊടുക്കാൻ പോകുന്നുവെന്ന് കേട്ടു. ഇവിടെ രാജ്യങ്ങളുടെ ഇന്റലിജൻസ് വരെ ചോരുമ്പോഴാണ് രേണുവിന്റെ കണ്ടന്റ് ചോർച്ചയും കേസും. ഒരു കാര്യവുമില്ല. ഒന്നും നടക്കാനും പോകുന്നില്ല. ക്ലോസ് കമ്യൂണിറ്റിയുണ്ടാക്കി എക്സ്ക്ലൂസീവായ കാര്യങ്ങൾ അതായത് ഫാഷൻസ്, ഫുഡ്, ഇൻഫോർമേഷൻ, ടെക്ക് തുടങ്ങിയവ ആളുകളിലേക്ക് എത്തിക്കാനുള്ള അവസരം എന്നോണമാണ് മെറ്റ സബ്സ്ക്രിബ്ഷൻ ഓപ്ഷൻ കൊണ്ടുവന്നത്." സായ് കൃഷ്ണ പറയുന്നു.
"പക്ഷേ കേരളത്തിൽ അത് ഉപയോഗിക്കുന്നത് ക്ലീവേജും നേവലും കാണിക്കാനും മുൻഭാഗവും പിറകും ഇരുന്നും തള്ളിയും കിടന്നും കാണിച്ച് കൊടുക്കാൻ വേണ്ടി മാത്രമാണ്. ഇത് കുൽസിതത്തിന് ഉപയോഗിക്കുമെന്ന് മെറ്റ പോലും വിചാരിച്ച് കാണില്ല. പാട്ട് പാടാനുള്ള കഴിവുള്ളയാളാണ് രേണു. പക്ഷെ അവർ തെരഞ്ഞെടുത്ത മാർഗം നേവലും ക്ലീവേജും കാണിക്കാം എന്നതാണ്. അത് കാണാൻ ആളുകൾ കാശ് മുടക്കി കയറുന്നുമുണ്ട്. രേണുവിന് ആദ്യമായിട്ടല്ലല്ലോ വിമർശനം കേൾക്കുന്നത്. ക്രിട്ടിസിസം വരുമ്പോൾ രേണു കൂടുതലായി കാണിക്കും. പിന്നെ സംസ്കാരത്തെ കുറിച്ച് പറയുന്നവരോട് ദേവദാസി സംസ്കാരം ഉണ്ടായിരുന്ന നാടാണ് കേരളം. രേണുവിന് കാശാണ് വേണ്ടത്. അതിനുള്ള തത്രപ്പാടിന് ഇടയിൽ എല്ലാ വഴികളും അവർ സ്വീകരിക്കും." സായ് കൃഷ്ണ കൂട്ടിച്ചേർത്തു.