'സെറ്റിലെത്തിയപ്പോൾ രേണു മദ്യവും സിഗരറ്റും ആവശ്യപ്പെട്ടു, അവർ കാരണം 80000 രൂപയുടെ നഷ്ടമുണ്ടായി..'; രേണു സുധിക്കെതിരെ ആൽബം സംവിധായകൻ വിപിൻ ലാൽ

Published : Apr 13, 2026, 08:01 AM IST
Renu Sudhi

Synopsis

Director Vipin Lal allegations against Renu Sudhi. രേണു സെറ്റിൽ മദ്യവും സിഗരറ്റും ആവശ്യപ്പെട്ടെന്നും, ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നെന്നും വിപിൻ ആരോപിച്ചു.

ആൽബം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സംവിധായകൻ വിപിൻ ലാലിനെതിരെ കഴിഞ്ഞ ദിവസം രേണു സുധി രംഗത്തെത്തിയിരുന്നു. ആലാഭം ചിത്രീകരണത്തിനെന്ന് പറഞ്ഞു തന്നെ വിളിച്ചുവരുത്തിയ ശേഷം മോശം ആംഗിളിൽ നിന്നും വീഡിയോ എടുത്തുവെന്നും അന്ന് മീഡിയക്കാർ സെറ്റിലില്ലായിരുന്നുവെങ്കിൽ അവർ തന്നെ കൊല്ലുമായിരുന്നുവെന്നടക്കം ഗുരുതരമായ ആരോപണങ്ങളാണ് രേണു സംവിധായകനും നിർമ്മാതാവിനുമെതിരെ ഉന്നയിച്ചത്. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് രേണുവിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ആൽബം സംവിധായകൻ വിപിൻ ലാൽ.

തന്റെ പുതിയ ആൽബത്തിൽ അഭിനയിക്കാൻ വേണ്ടി പതിനേഴായിരം രൂപയാണ് രേണു ചോദിച്ചതെന്നും അവർ കാരണം തനിക്ക് 80000 രൂപയോളം നഷ്ടമുണ്ടായെന്നും വിപിൻ ലാൽ പറയുന്നു. സെറ്റിലെത്തിയ ശേഷം തന്നോട് രേണു മദ്യവും സിഗരറ്റും എത്തിക്കാൻ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ വിപിൻ ലാൽ മീഡിയക്കാർക്കൊപ്പം പുറത്തുപോയി വന്ന രേണു സെറ്റിൽ ബഹളമുണ്ടാക്കിയപ്പോൾ താൻ പാക്കപ്പ് പറഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

"ദാസേട്ടൻ കോഴിക്കോട് വഴിയാണ് രേണുവുമായി ബന്ധപ്പെടുന്നത്. രേണുവിന്റെ പേര് നിർദേശച്ചതും ദാസനാണ്. കുണുങ്ങി കുണുങ്ങി എന്ന എന്റെ ആൽബത്തിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചത്. അന്ന് ​​ദാസന് പന്ത്രണ്ടായിരം രൂപ പ്രത‍ിഫലമായി നൽകി.രേണു ഒരു ദിവസത്തിന് 3000 വാങ്ങി. അതിനുശേഷം ഞാൻ ഇത്തരം ആൽബങ്ങൾ ചെയ്തിട്ടില്ല. കൃഷ്ണഭക്തി ​ഗാനങ്ങളാണ് ചെയ്തത്. അതിനൊന്നും റീച്ച് കിട്ടിയില്ല. ആരും അത് കണ്ടില്ല. ബി​ഗ് ബോസിൽ പോകുന്നതിന് മുമ്പാണ് രേണു എന്റെ ആ ആൽബത്തിൽ അഭിനയിച്ചത്. ആ ആൽബം കാരണമാണ് രേണുവിന് ബി​ഗ് ബോസിൽ കിട്ടിയതെന്നാണ് ഞാൻ കരുതുന്നത്. ആ ആൽബത്തിന്റെ പ്രൊഡ്യൂസർ ഒരു സ്ത്രീയായിരുന്നു. അവർക്ക് ദാസൻ മെസേജ് അയച്ചത് പ്രശ്നമായി മാറിയിരുന്നു. ദാസൻ അഡ്ജസ്റ്റ്മെന്റിന്റെ ആളാണോയെന്ന് അറിയില്ല. പക്ഷെ സ്ത്രീകളുടെ നമ്പർ വാങ്ങി അവരെ വിളിക്കും. അത് ഞാൻ സെറ്റിൽ വെച്ച് തന്നെ കണ്ടിട്ടുണ്ട്. പുതിയ ആൽബത്തിൽ അഭിനയിക്കാൻ രേണു ചോദിച്ചത് പതിനേഴായിരം രൂപയായിരുന്നു.വണ്ടിക്കൂലി, ചിലവ്, താമസം എന്നിവയ്ക്ക് വേണ്ടത് വേറെ തരണമെന്നും പറഞ്ഞിരുന്നു. ഒന്നര ലക്ഷം ബജറ്റ് കണക്കാക്കിയാണ് ‍ഞാൻ ആൽബം എടുക്കാൻ ഒരുങ്ങിയത്. ഒരു സീൻ എടുത്തപ്പോഴേയ്ക്കും 80000 രൂപ കഴിഞ്ഞു. രേണുവിനൊപ്പം കുറേ ഓൺലൈൻ മീഡിയക്കാരും ഉണ്ടായിരുന്നു. അവരെ വിളിക്കാൻ പറഞ്ഞതും രേണുവാണ്. പ്രമോഷൻ ഉണ്ടെങ്കിലെ ശരിയാകൂവെന്നാണ് രേണു പറഞ്ഞത്." വിപിൻ ലാൽ പറയുന്നു.

‘രേണുവും മീഡിയക്കാരും തമ്മിലുള്ള ടൈ അപ്പാണെന്ന് മനസിലായി’

"അവർ കാരണം ഷൂട്ടിൽ പോലും തടസം നേരിട്ടിരുന്നു. രേണുവും മീഡിയക്കാരും തമ്മിലുള്ള ടൈ അപ്പാണെന്ന് മനസിലായി. ഞങ്ങളുടെ ആൽബത്തെ കുറിച്ച് സൂചിപ്പിക്കുന്ന വീ‍ഡിയോ ഒന്നും അവർ പോസ്റ്റ് ചെയ്തിട്ടില്ല. എല്ലാം രേണുവിന്റെ വീ‍ഡിയോകൾ മാത്രമായിരുന്നു. അതുപോലെ മദ്യവും സി​ഗരറ്റും സെറ്റിൽ വെച്ച് രേണു ആവശ്യപ്പെട്ടു. ദുബായിൽ പോയാൽ എല്ലാം മദ്യപിക്കാറുണ്ടെന്ന് ​രേണു തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അടിക്കുന്നത് മാജിക്ക് മൊമന്റ്സാണ്. സി​ഗരറ്റ് വലിക്കും. ജിമ്മിൽ പോകാൻ തുടങ്ങിയശേഷമാണ് പുകവലി നിർത്തിയത്. എനിക്കൊരു അ‍ഞ്ച് കിങ്സും (സി​ഗരറ്റ്) ഒരു മാജിക്ക് മൊമന്റ്സും വേണമെന്ന് രേണു പറഞ്ഞു. ഒമ്പത് വർഷമായി മദ്യപിക്കാത്തയാളാണ് ഞാൻ. അസിസ്റ്റന്റിനെ വിട്ട് ഞാൻ ഇതെല്ലാം വാങ്ങി. ഷൂട്ട് കഴിഞ്ഞ് കഴിക്കാൻ വേണ്ടിയാണെന്നാണ് പറഞ്ഞത്. ഞാൻ എല്ലാം റെഡിയാക്കി വന്നപ്പോൾ രേണു അവിടെ ഉണ്ടായിരുന്നില്ല. മീഡിയക്കാർക്കൊപ്പം പുറത്ത് പോയിരുന്നു. തിരികെ വന്നത‍് മറ്റൊരു രേണുവായിട്ടായിരുന്നു. എന്താണ് കഴിച്ചതെന്ന് അറിയില്ല. അതുപോലെയായിരുന്നു പെരുമാറ്റം. രേണു കിടന്ന് അലറി. എന്റെ നാട്ടിലാണ് ഷൂട്ട് നടക്കുന്നത്. ബഹളം കൂടിയപ്പോൾ പൈസ അല്ല ജീവിതമാണ് വലുതെന്ന് പറ‍ഞ്ഞ് ‍ഞാൻ ഉടനെ പാക്കപ്പ് പറഞ്ഞു." വിപിൻ ലാൽ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

അച്ഛൻ മരിച്ച കിച്ചു പാടുന്നതിന് ആർക്കും പ്രശ്നമില്ല, വിധവയായ രേണു പാട്ട് പാടിയാൽ കുഴപ്പം; രേണു എനിക്ക് പ്രചോദനം; തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി അറക്കൽ
14 കോടി! രേണു സുധിയുടെ ആ നേട്ടം 30 ദിവസത്തിൽ; ഇൻസ്റ്റഗ്രാമിൽ വീണ്ടും തരംഗം