'ഉങ്കളോട സോങ് കേക്ക തമിഴ്നാട് കാത്തിട്ടിരിക്ക്'; ​ഗായികയായി അരങ്ങേറാൻ രേണു സുധി- വീഡിയോ

Published : Jul 01, 2025, 10:41 AM ISTUpdated : Jul 01, 2025, 10:57 AM IST
Renu sudhi

Synopsis

നേരത്തെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച ആദ്യ വീഡിയോയിൽ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് ഏവർക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് ‍ഞൊടിയിട കൊണ്ടാണ് പലരും വൈറലായി മാറുന്നത്. അക്കൂട്ടത്തിലൊരാളാണ് രേണു സുധി. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണ ശേഷം അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോകുന്നതിന്റെ പേരിലാണ് പലപ്പോഴും രേണുവിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. ബോഡി ഷെയ്മിം​ഗ് അടക്കം നേരിടുന്ന രേണു പക്ഷേ ഇവയോടൊന്നും ആദ്യമൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ തക്കതായ മറുപടി നൽകാറുണ്ട്. ഇതിന്റെ പേരിലും വലിയ രീതിയിൽ ട്രോളുകൾ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ഒരു വഴിക്ക് നടക്കുമ്പോൾ ​ഗായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് രേണു സുധി.

‘അവൻ അഭയകുമാർ’ എന്ന സിനിമയിലാണ് രേണു സുധി പാടുന്നത്. ആലപ്പുഴയെ കുറിച്ചുള്ളതാണ് പാട്ട്. ഈ ​ഗാനത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടുള്ള രേണുവിന്റെ തമിഴ് ആരാധകരുടെ വീഡിയോ ഇപ്പോൾ വൈറലാണ്. 'ഉങ്കളോട സോങ് കേക്ക തമിഴ്നാട് കാത്തിട്ടിരിക്ക്' എന്നാണ് ഇവർ പറയുന്നത്. നേരത്തെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച ആദ്യ വീഡിയോയിൽ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് ഏവർക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

നേരത്തെ ജീവിതത്തിലെ ആദ്യ അവാര്‍ഡും രേണു സുധി സ്വന്തമാക്കിയിരുന്നു. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025 ന്‍റെ പുരസ്കാരമാണ് രേണുവിന് ലഭിച്ചത്. കരിമിഴി കണ്ണാൽ എന്ന ആല്‍ബത്തിന്‍റെ പ്രകടനത്തിന് രേണുവിനും നടന്‍ പ്രജീഷിനും മികച്ച താര ജോഡികൾക്കുള്ള പുരസ്കാരം ആയിരുന്നു കിട്ടിയത്. 

അതേസമയം, അഭിനയം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രേണു സുധി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 'എന്‍റെ ഏക വരുമാന മാര്‍ഗമാണ് അഭിനയം. അത് നിര്‍ത്താന്‍ മക്കളും പറയില്ല', എന്നായിരുന്നു രേണു സുധി പറഞ്ഞിരുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'വാവൂട്ടാ എന്നൊരു വിളി, സുധിച്ചേട്ടന്റെ ആത്മാവാണ് ഉണർത്തിയത്'; വൈറലായി രേണുവിന്റെ വീഡിയോ
'ആറ് മാസത്തിന് ശേഷം പ്രിയപ്പെട്ടയാള്‍ അരികെ'; സന്തോഷം പങ്കുവച്ച് മാളവിക