'ആ പോസ്റ്ററിൽ കാണുന്നത് ഞാനല്ല, അത് എഐ ആണ്'; പ്രതികരിച്ച് രേണു സുധി

Published : Aug 26, 2026, 08:07 AM IST
Renu Sudhi

Synopsis

രേണു സുധി, തൻ്റെ പുതിയ ആൽബവുമായി ബന്ധപ്പെട്ട വിവാദ പോസ്റ്ററിൽ വിശദീകരണവുമായി രംഗത്ത്. പ്രമോഷനുവേണ്ടി അണിയറപ്രവർത്തകർ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ പോസ്റ്ററെന്നും, ചികിത്സയുടെ ക്ഷീണത്തിലായിരുന്നതിനാൽ താൻ ഇത് ശ്രദ്ധിച്ചിരുന്നില്ലെന്നും രേണു പറഞ്ഞു.

താൻ അഭിനയിച്ച പുതിയ ആൽ‌ബം കണ്ണേട്ടന്റെ സ്വന്തം ശ്രീക്കുട്ടിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് രേണു സുധി. ഇപ്പോൾ കാൻസർ ചികിൽസയിലാണ് രേണു സുധി. ഇതിനിടെയാണ് രേണുവിന്റേതെന്ന പേരിൽ പോസ്റ്റർ പ്രചരിച്ചത്. ഇതേത്തുടർന്ന് വലിയ പരിഹാസങ്ങളും വിമർശനങ്ങളും രേണുവിനെതിരെ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രേണു നേരിട്ട് രംഗത്തെത്തിയത്. ആ പോസ്റ്റർ എഐ നിർമിതമാണെന്നും തന്റെ അറിവോടെ ചെയ്തതല്ലെന്നുമാണ് രേണു വിശദീകരിക്കുന്നത്.

''ഹലോ ഞാൻ രേണു സുധിയാണ്. കീമോ കഴിഞ്ഞ് ഞാൻ സുഖമില്ലാതെ കിടക്കുകയാണ്. ഞാൻ ഒന്നര രണ്ട് വർഷം മുമ്പ് അഭിനയിച്ച ആൽബം റിലീസിന് ഒരുങ്ങുകയാണ്. ആ ആൽബത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്റർ അണിയറപ്രവർത്തകർ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്. പ്രമോഷന് വേണ്ടിയാണ് എഐയുടെ സഹായകത്തോടെ അവർ അങ്ങനൊരു പോസ്റ്റർ നിർമ്മിച്ചത്.ആ പോസ്റ്റർ എനിക്ക് ഇട്ട് തന്നശേഷം ഇത് പോസ്റ്റ് ചെയ്തോട്ടെയെന്ന് ചോദിച്ചു. ഞാൻ ആ സമയത്ത് കീമോ എടുത്തതിന്റെ ക്ഷീണത്തിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു.

ഞാനും നേരെ ചൊവ്വേ ആ പോസ്റ്റർ കണ്ടില്ല. ശ്രദ്ധിച്ചില്ല. ഓക്കെയെന്ന് മാത്രം മൂളി. ഞാൻ എന്താണ് സംഭവം എന്നത് അറിഞ്ഞില്ല. എന്നാൽ ഇപ്പോൾ ആ പോസ്റ്റർ ഭയങ്കരമായി പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനൊരു സീൻ ആ ആൽബത്തിൽ ഇല്ല. അങ്ങനൊരു സീനുമില്ല.അങ്ങനെ ഞാൻ അഭിനയിച്ചിട്ടുമില്ല. അതൊരു എഐയാണ്. ഞാൻ അണിയറപ്രവർത്തകരോട് പറഞ്ഞു അത് നീക്കം ചെയ്യണമെന്ന്. അവർ അത് റിമൂവ് ചെയ്തു. എന്നിട്ടും വീണ്ടും ചിലർ അത് പ്രചരിപ്പിക്കുന്നുണ്ട്. എനിക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഫോട്ടോയാണത്. ആൽബത്തിൽ അങ്ങനൊരു സീനുമില്ല. മനോഹരമായ ആൽബം തന്നെയാണ്'', എന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ രേണു പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് രേണു സുധി
'ഇപ്പോഴെനിക്ക് മനസ്സമാധാനവും സന്തോഷവുമുണ്ട്, ബന്ധം തുടർന്നുകൊണ്ടുപോവാൻ ആഗ്രഹമുണ്ടായിരുന്നില്ല'; തുറന്നുപറഞ്ഞ് അപർണ തോമസ്