
കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ആളാണ് രേണു സുധി. അന്തരിച്ച പ്രിയ കാലാകരൻ കൊല്ലം സുധിയുടെ ഭാര്യ കൂടിയായ രേണു തന്റെ രണ്ടു മക്കൾക്കൊപ്പം അഭിനയം തൊഴിലായി സ്വീകരിച്ച് മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ പലതരത്തിലുള്ള കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ട്രോളുകളും രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവയെ എല്ലാം തരണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് രേണു സുധി. ഇപ്പോഴിതാ തനിക്ക് നിരവധി വിവാഹ ആലോചനകൾ വരുന്നുണ്ടെന്നും എന്നാൽ ഇതുവരെ അതേകുറിച്ചൊന്നും ചിന്തിച്ചിട്ടില്ലെന്നും പറയുകയാണ് രേണു സുധി.
മെയിൻ സ്ട്രീം വൺ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു രേണു സുധിയുടെ പ്രതികരണം. പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ചോദ്യത്തിന്,"മനുഷ്യരല്ലേ. പ്രണയവും കാര്യങ്ങളുമൊക്കെ ഓരോ മനുഷ്യന്റേയും ഉള്ളിലെ ചിന്തകളാണ്. പക്ഷേ ഈ നിമിഷം വരെ എനിക്ക് സുധിച്ചേട്ടനോട് മാത്രമെ പ്രണയമുള്ളൂ. ഇതുവരെ വേറൊരു കല്യാണത്തെ പറ്റി ചിന്തിക്കുന്നുമില്ല. ഞാൻ ഇപ്പോഴും സുധിച്ചേട്ടന്റെ ഭാര്യയാണ്. വേറെ കല്യാണം കഴിച്ചിട്ടില്ല. എനിക്ക് യഥാർത്ഥ പ്രണയം ഉള്ളത് സുധിയോട് മാത്രമാണ്. അതിൽ നിന്നും എനിക്ക് മാറാനും പറ്റിയിട്ടില്ല. പിന്നെ എന്തിനാണ് ഞാൻ വേറൊരാളെ പ്രണയിക്കുന്നത്. എല്ലാവർക്കും ഉള്ളിൽ ഫീലിങ്സ് ഒക്കെ വരും. കുറച്ച് ദിവസം കഴിഞ്ഞിട്ട് എനിക്ക് പ്രണയം ഉണ്ടെന്ന് പോസ്റ്റ് ഇടുമാകും. അതൊരിക്കലും സുധിച്ചേട്ടനെ ഉപേക്ഷിച്ച് വേറൊരാളെ കെട്ടുന്നതല്ല. എന്റെ ഫീലിങ്സാണ്", എന്ന് രേണു പറയുന്നു.
"കല്യാണ അലോചനകൾ എനിക്ക് ഒരുപാട് വരുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനാണ്. ആള് ഡിവോഴ്സ് ആണ്. പുള്ളി നേരിട്ട് തന്നെയാണ് സംസാരിച്ചത്. ഇപ്പോൾ നോക്കില്ലെന്ന് പറഞ്ഞ് തിരികെ അയച്ചു. മോളേപ്പോലെ നോക്കിക്കോളാം എന്ന് പറഞ്ഞൊരു ദുബായ്ക്കാരൻ വന്നിരുന്നു. എന്റേൽ സ്വത്തുണ്ട്. സോഷ്യൽ മീഡിയയിൽ എന്ത് വന്നാലും കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ വരുന്നുണ്ട്. കല്യാണം കഴിക്കാമെന്ന് പറഞ്ഞ് നാലഞ്ച് ആലോചനകളെങ്കിലും വന്നിട്ടുണ്ട്. നേരിട്ടാണ് അവരൊക്കെ സംസാരിക്കുന്നത്", എന്നും രേണു കൂട്ടിച്ചേർത്തു.