'അമ്മേ..വീണ്ടും നമ്മൾ കണ്ടുമുട്ടുന്ന ആ ദിവസം വരെ..'; മനമുലഞ്ഞ് റോബിൻ രാധാകൃഷ്ണൻ

Published : Oct 02, 2026, 07:02 PM IST
Robin Radhakrishnan

Synopsis

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധേയനായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തന്റെ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ അന്തരിച്ച അമ്മയെ ഓർത്ത് വൈകാരികമായ കുറിപ്പ് പങ്കുവെച്ചു.

മലയാളം ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്‍ണൻ. സഹമത്സരാർത്ഥിയെ മർദിച്ചതിന്റെ പേരിൽ പകുതിയിൽ വെച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും വലിയൊരു ആരാധക വൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ റോബിന് സാധിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിലെ എൻഡിഎ സ്ഥാനാർത്ഥിയായും റോബിൻ മത്സരിച്ചു. അടുത്തിടെയാണ് റോബിന് അമ്മയെ നഷ്ടമായത്. ഇപ്പോഴിതാ മാതാപിതാക്കളുടെ വിവാഹ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് റോബിൻ. അച്ഛന്റേയും അമ്മയുടേയും പുഞ്ചിരിയും ചിരിയും ഒരുമയും നിറഞ്ഞ ഒരു മനോഹരമായ ദിവസമായിരിക്കേണ്ടതായിരുന്നു ഈ നിമിഷമെന്ന് റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

''അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ..ഇന്ന് നിങ്ങളുടെ ചിരിയും ഒരുമയും നിറഞ്ഞ ഒരു മനോഹരമായ ദിവസമായിരിക്കേണ്ടതായിരുന്നു. പക്ഷേ, ഇപ്പോൾ അമ്മ നമ്മോടൊപ്പമില്ല. അമ്മയുടെ അഭാവം ഈ ദിവസത്തെ ഒരുപാട് വേദന നിറഞ്ഞതാക്കുന്നു. അമ്മ നമ്മളെ വിട്ടുപോയെങ്കിലും ആ സ്നേഹം ഒരിക്കലും നമ്മളെ വിട്ടുപോകില്ല. അമ്മയുടെ ഓർമ്മകളും പുഞ്ചിരിയും ശബ്ദവും നമ്മൾ ഒരുമിച്ച് പങ്കിട്ട ആ ചെറിയ ചെറിയ നിമിഷങ്ങളുമെല്ലാം എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും.

ഇന്നത്തെ ദിവസം അച്ഛന് എത്രത്തോളം വേദനാജനകമായിരിക്കുമെന്ന് എനിക്ക് അറിയാം. അമ്മ അച്ഛന് ഒരു ഭാര്യ മാത്രമായിരുന്നില്ല..അച്ഛന്റെ ഏറ്റവും വലിയ കൂട്ടുകാരിയും ശക്തിയും വർഷങ്ങളോളം കൂടെയുണ്ടായിരുന്ന, അച്ഛന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ഭാഗവുമായിരുന്നു. രണ്ടാൾക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശംസകൾ. എവിടെയായിരുന്നാലും നമ്മൾ അമ്മയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും ഓരോ ദിവസവും എത്രത്തോളം മിസ് ചെയ്യുന്നുവെന്നും അമ്മ അറിയുന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരുപാട് മിസ് ചെയ്യുന്നു അമ്മേ... വീണ്ടും നമ്മൾ കണ്ടുമുട്ടുന്ന ആ ദിവസം വരെയും..അമ്മ എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും. എന്നും ഞാൻ നിങ്ങളെ സ്നേഹിക്കും..'', എന്ന് റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ബിഗ് ബോസിൽ നിലവിലുള്ള സ്ത്രീകളുടെ പ്രകടനം വളരെ മോശം, ഷിബിനയുടെ എവിക്ഷൻ ദൗർ‌ഭാഗ്യകരം': അഖിൽ മാരാർ
'അപ്പോഴാണ് ഞാൻ നേരമ്പോക്കായിരുന്നുവെന്ന് മനസിലായത്'; പ്രണയച്ചതിയെ കുറിച്ച് നടൻ റെയ്ജൻ‌