'ബ്ലോക്ക് ചെയ്തപ്പോൾ അൺഫോളോ ആയിപ്പോയതാണ്'; വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് റോബിൻ

Published : Nov 18, 2026, 12:28 PM IST
robin radhakrishnan reacts to divorce rumours

Synopsis

ഭാര്യ ആരതിയുമായി വേർപിരിയുന്നു എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ.

ഭാര്യ ആരതിയുമായി പിരിയുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ. സുനിത ദേവദാസിന്റെ വീഡിയോയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ''ഒരു ദിവസം ഞങ്ങൾ പിരിയുന്നെന്ന് വീഡിയോകൾ വന്നു. ഇവർക്ക് വട്ടാണോ എന്ന് തോന്നി. ഞങ്ങൾ എവിടെ വന്ന് പറഞ്ഞു ഡിവോഴ്സാകുന്നെന്ന്? വാർത്ത വരുമ്പോൾ ഞാൻ വർക്കലയിൽ എന്റെ വീ‌ട്ടിലായിരുന്നു. ആരതി എറണാകുളത്തും. ഞങ്ങൾ പിരിയണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അത് ഞങ്ങൾ രണ്ട് പേർക്കും മനസിലായി. ഞങ്ങൾ സാധാരണ ഭാര്യാ ഭർത്താക്കൻമാരെ പോലെ വഴക്ക് കൂടാറുണ്ട്. എത്ര വഴക്ക് കൂടിയാലും ഞങ്ങൾ അത് പരിഹരിക്കും. ഈ അഞ്ച് വർഷത്തിൽ ഇന്നേ വരെ ഞാൻ ആരതിയെ ബ്ലോക്ക് ചെയ്തിട്ടില്ല", റോബിന്‍ പറയുന്നു.

"ബ്ലോക്ക് ചെയ്യുന്നതിനോട് വലിയ യോജിപ്പുള്ള ആളല്ല ഞാൻ. പക്ഷെ ഇത്തവണ വഴക്ക് കൂടി ഞാനവളെ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്തപ്പോൾ ഓട്ടോമാറ്റിക്കലി അൺഫോളോ ആയിപ്പോയി. പിന്നെ അൺബ്ലോക്ക് ചെയ്ത് വീണ്ടും ഫോളോ ചെയ്തു. രണ്ട് മണിക്കൂറേ ആയുള്ളൂ. അപ്പോഴേക്കും വാർത്ത വന്നു. എന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണ്'', എന്നാണ് റോബിൻ വീഡിയോയിൽ പറയുന്നത്.

അഹങ്കരിച്ചാൽ എവിടെയും എത്താൻ പറ്റില്ല എന്നതിന് ഉദാഹരണമാണ് താനെന്നും റോബിൻ പറഞ്ഞു. ''ജീവിതത്തിൽ അഹങ്കരിച്ചാൽ എവിടെയും എത്താൻ പറ്റില്ലെന്നതിന് ഉദാഹരണമായി എന്നെ കാണിക്കാം. ഒന്നുമല്ലാതിരുന്ന എന്നെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നു. അപ്പോൾ സ്വാഭാവികമായും ഉള്ളിൽ അഹങ്കാരം വരും. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ജനങ്ങളുടെ സ്നേഹം ലഭിക്കുന്നു. നമ്മളെന്തൊക്കെയോ ആണെന്ന് തോന്നി. ആ പ്രശസ്തി ഞാൻ ആസ്വദിച്ചു. എന്റെ കൂടെ അങ്ങനെ ആരും ഉണ്ടായിരുന്നില്ല. പുതിയൊരു ജീവിതമാണിത്. ബിഗ് ബോസിന് ശേഷം ജീവിതമാകെ മാറി. സുഹൃത്തുക്കളായി അധികം പേരില്ല. മെന്ററും ഇല്ലായിരുന്നു'', റോബിൻ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും മികച്ച മത്സരാർത്ഥികളിലൊരാൾ..'; റിയാസിനെ പ്രശംസിച്ച് റോബിൻ
'ബിഗ് ബോസിൽ രാഹുലേട്ടൻ ഇപ്പോൾ തന്നെ ജയിച്ചു കഴിഞ്ഞതുപോലെ..': ദീപ രാഹുൽ ഈശ്വർ