'ബിഗ് ബോസിൽ രാഹുലേട്ടൻ ഇപ്പോൾ തന്നെ ജയിച്ചു കഴിഞ്ഞതുപോലെ..': ദീപ രാഹുൽ ഈശ്വർ

Published : Nov 17, 2026, 07:30 AM IST
Deepa and Rahul Easwar

Synopsis

ബിഗ് ബോസ് മലയാളം സീസൺ 8-ൽ നേരും നീതിയും മുൻനിർത്തിയുള്ള തന്ത്രവുമായി മുന്നേറുന്ന രാഹുൽ ഈശ്വർ ഇപ്പോൾ തന്നെ ജയിച്ചതുപോലെയാണെന്ന് ഭാര്യ ദീപ പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസൺ 8-ൽ രാഹുൽ ഈശ്വർ ഇപ്പോൾ തന്നെ ജയിച്ചുകഴിഞ്ഞതുപോലെയാണ് തനിക്ക് തോന്നുന്നതെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ. രാഹുൽ സ്വീകരിച്ച ഗെയിം സ്ട്രാറ്റജിയെ പ്രശംസിച്ച ദീപ, ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്തരമൊരു തന്ത്രവുമായി ഒരു മത്സരാർഥി എത്തിയിട്ടുണ്ടാകില്ല എന്നും പറയുന്നു. ആദ്യ ദിവസം മുതൽ ഒരു പ്രത്യേക നിലപാടിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകാൻ രാഹുൽ തീരുമാനിച്ചിരുന്നുവെന്നും, ഇത്രയും ദിവസം ആ രീതിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നുവെന്നും ദീപ കൂട്ടിച്ചേർത്തു.

"ശരിക്കും എനിക്ക് ഭയങ്കര അഭിമാനം തോന്നുന്നു. എനിക്ക് തോന്നുന്നു ബിഗ് ബോസ് ചരിത്രത്തിൽ ഒരു ഭാഷയിലും ഇങ്ങനെയൊരു സ്ട്രാറ്റജി അല്ലെങ്കിൽ ഈ ഒരു തീമിലൂടെ ഒരു മൽസരാർത്ഥി വന്നിട്ടുണ്ടാവില്ല. ആദ്യത്തെ ദിവസം തന്നെ ലാലേട്ടനോട് പറഞ്ഞതുപോലെ നേര് നീതി നന്മ എന്നതായിരുന്നു സ്ട്രാറ്റജി. ഇതിൽ ഉറച്ചു തന്നെ മത്സരിക്കും എന്നുള്ളത് തന്നെയായിരുന്നു ആദ്യത്തെ ദിവസം മുതലേ രാഹുലേട്ടൻ തീരുമാനിച്ചത്. അതിനു മുൻപേ തന്നെ അത് തീരുമാനിച്ചതായിരുന്നു. പക്ഷേ അത് എത്ര നാൾ അങ്ങനെ മുൻപോട്ട് പോകാൻ പറ്റുമെന്ന് എല്ലാവർക്കും സംശയമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ ആഴ്ച വരെ ആള് സേഫ് ആയിരുന്നു. ഇപ്പോൾ മത്സരം ഏകദേശം 80-ാം ദിവസത്തിലേക്ക് എത്തുകയാണ്. എനിക്ക് തോന്നുന്നു ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇത്രത്തോളം ഫെയർ ആയിട്ട് എല്ലാത്തിലും, അതായത് നീതി, സമാധാനം, ഇങ്ങനെയൊരു തീമോട് കൂടി 80 ദിവസത്തിനടുപ്പിച്ച് ഒരു മത്സരാർത്ഥിക്ക് എത്താൻ പറ്റുന്നുണ്ടെങ്കിൽ എന്റെ കാഴ്ചപ്പാടിൽ രാഹുലേട്ടൻ ഇപ്പോൾ തന്നെ ജയിച്ച പോലെയാണ് എനിക്ക്", ന്യൂസ് ടുഡേക്കു നൽകിയ അഭിമുഖത്തിൽ ദീപ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അമൽ നീരദ് ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux' റിലീസിനൊരുങ്ങുന്നു; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
'ഞാന്‍ പിആര്‍ വോട്ട് നേടിയതാണെങ്കില്‍ നോബി എന്തിനാണ് എന്നെ കാണാന്‍ ശ്രമിച്ചത്?'; ചോദ്യവുമായി അനുമോൾ