'ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും മികച്ച മത്സരാർത്ഥികളിലൊരാൾ..'; റിയാസിനെ പ്രശംസിച്ച് റോബിൻ

Published : Nov 17, 2026, 09:04 AM IST
Robin Radhakrishnan about Riyas Salim

Synopsis

ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിലൊരാളാണ് റിയാസ് സലീം എന്ന് പ്രശംസിച്ച് മുൻ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ.

ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികളാണ് റിയാസ് സലീമും റോബിൻ രാധാകൃഷ്ണനും. സീസൺ 4 ലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. എന്നാൽ ബിഗ് ബോസ് ഹൗസിനകത്തും പുറത്തും ഇരുചേരികളിലായിരുന്നു റിയാസും റോബിനും. ഇരുവരും തമ്മിൽ വലിയ വാക്തർക്കങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ടായിട്ടുണ്ട്. ഇപ്പോളിതാ റിയാസിനെ പ്രശംസിച്ച് റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് മലയാളം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരാർഥികളിലൊരാളാണ് റിയാസ് എന്നാണ് റോബിൻ പോസ്റ്റിൽ പറയുന്നത്. ഗെയിമിന്റെ രീതികളും അതിന്റെ ആത്മാവും കൃത്യമായി മനസിലാക്കിയ ഒരു കംപ്ലീറ്റ് ബിഗ് ബോസ് മെറ്റീരിയൽ കൂടിയാണ് റിയാസ് എന്നും റോബിൻ കുറിച്ചു. റോബിന്റെ പോസ്റ്റിനു താഴെ കമന്റുമായി റിയാസും എത്തിയിട്ടുണ്ട്.

''ബിഗ് ബോസ് മലയാളം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലീം എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. സത്യത്തിൽ ഒരു ലെജൻഡ് തന്നെയാണ് അവൻ. ബിഗ് ബോസ് എന്ന ഷോയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഒത്തുചേർന്ന ഒരു മത്സരാർത്ഥി. ഗെയിം എന്താണെന്നും അതിന്റെ ഓരോ ചലനങ്ങളും തന്ത്രങ്ങളും എന്താണെന്നും ബിഗ് ബോസ് എന്ന ഷോയുടെ യഥാർത്ഥ സത്ത എന്താണെന്നും കൃത്യമായി മനസിലാക്കിയ വ്യക്തിയാണ് റിയാസ്

ബിഗ് ബോസ് സീസൺ 4 കഴിഞ്ഞ് നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും റിയാസിനെ കാണാൻ അവസരം ലഭിച്ചു. മികച്ചൊരു മത്സരാർത്ഥി എന്നതിലുപരി, മനസുകൊണ്ട് ഒരുപാട് നല്ലൊരു മനുഷ്യൻ കൂടിയാണ് റിയാസ്. എനിക്ക് ബിഗ് ബോസിലൂടെ ലഭിച്ച വലിയ ഹൈപ്പിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് റിയാസ് തന്നെയായിരുന്നു. റിയാസിന്റെ സാന്നിധ്യവും ഗെയിമും ഷോയിലെ സംഭാവനകളുമെല്ലാം അതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാത്തിനും നന്ദി. ഇനിയും ഒരുപാട് വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞ, പ്രതീക്ഷിച്ചതിലും മനോഹരമായൊരു ഭാവി ആശംസിക്കുന്നു'', എന്നാണ് റോബിൻ കുറിച്ചത്. റോബിൻ പറഞ്ഞ ഓരോ വാക്കും തനിക്ക് ഒരുപാട് വിലപ്പെട്ടതാണെന്നും അതിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു എന്നുമാണ് റിയാസ് കമന്റ് ബോക്സിൽ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'ബിഗ് ബോസിൽ രാഹുലേട്ടൻ ഇപ്പോൾ തന്നെ ജയിച്ചു കഴിഞ്ഞതുപോലെ..': ദീപ രാഹുൽ ഈശ്വർ
അമൽ നീരദ് ചിത്രം 'ബാച്ച്‌ലർ പാർട്ടി Deux' റിലീസിനൊരുങ്ങുന്നു; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു