'വിപിൻ ലാലിന് വൈറലാകണം, രേണുവിനെ വെച്ച് അവാർഡ് സിനിമ ഒന്നുമല്ലല്ലോ എടുക്കുന്നത്'; സായ് കൃഷ്ണ

Published : Apr 14, 2026, 08:04 PM IST
Sai Krishna

Synopsis

ആൽബം ചിത്രീകരണത്തിനിടെ സംവിധായകൻ വിപിൻ ലാൽ മോശം രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചുവെന്ന് നടി രേണു സുധി ആരോപിച്ചിരുന്നു. വിപിൻ ലാലും രേണുവിനെതിരെ രംഗത്തെത്തി.

വിപിൻ ലാൽ എന്ന സംവിധായകന്റെ ആൽബത്തിൽ അഭിനയിക്കാൻ ചെന്ന തനിക്ക് പല ദുരനുഭവങ്ങളും ഉണ്ടായതായി രേണു സുധി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും കംഫേർട്ടബിൾ അല്ലാത്ത ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാനും സംവിധായകൻ നിർബന്ധിച്ചെന്നാണ് രേണു വെളിപ്പെടുത്തിയത്. പിന്നാലെ രേണുവിനെതിരെ വിപിൻ ലാലും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഫ്ളുവൻസറും വ്ളോഗറുമായ സായ് കൃഷ്ണ.

''വൈറൽ ആകണം എന്ന ഉദ്ദേശം മാത്രമെ വിപിൻ ലാലിനുള്ളൂ. രേണു സുധിയെ വെച്ച് വൈറലാവുകയാണെങ്കിൽ കുറച്ച് കൂടി നല്ലതാണല്ലോ. രേണുവിനെ വെച്ച് അവാർഡിന് അയക്കാനുള്ള സിനിമ ഒന്നുമല്ലല്ലോ എടുക്കുന്നത്. റീൽസും മറ്റും ഇട്ട് ശ്രദ്ധ നേടാൻ തന്നെയല്ലേ ശ്രമം? രേണു മദ്യം വാങ്ങിപ്പിച്ചുവെന്ന് ഇയാൾ പറയുന്നത് കേട്ടു. മദ്യം ചോദിച്ചാൽ വാങ്ങി തരാൻ കഴിയില്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ വേറെ ആളെ വിളിച്ച് അഭിനയിപ്പിക്കണം. സെറ്റിൽ വെച്ച് രേണു ബഹളം വെച്ചത് ഏതോ ഒരു സീൻ‌ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാണെന്നാണ് വീഡിയോ കണ്ടപ്പോൾ മനസിലായത്. അതുപോലെ രേണു ലഹരി ഉപയോഗിച്ചുവെന്ന് സംശയം തോന്നിയാൽ എക്സൈസിനെ അറിയിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അല്ലാതെ മറച്ച് വെക്കുകയല്ല. രേണുവുമായി ഇയാൾക്ക് എന്തോ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. അതാണ് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് മനസിലാകുന്നത്.

ഇതിനെല്ലാം രേണുവിനെ പറഞ്ഞാൽ മതി. ഇത്തരത്തിലുള്ള കാര്യങ്ങൾ തുടക്കം മുതൽ ചെയ്ത് വന്നതുകൊണ്ടും പ്രോത്സാഹിപ്പിച്ചതുകൊണ്ടും നിന്ന് കൊടുത്തതുകൊണ്ടുമാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ഓൺലൈൻ മീഡിയകളുടെ കാര്യത്തിൽ പോലും രേണുവിന് നിയന്ത്രണം വെക്കാൻ പറ്റുന്നില്ല'', എന്ന് സായ് കൃഷ്ണ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'അനുവിനോട് മിണ്ടാതിരുന്ന സമയത്ത് നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്, ഈഗോ ഇല്ല'; വ്യക്തമാക്കി നൂറ
'പണവും സ്വർണവും കിട്ടിയാൽ ഞങ്ങളെ കൊടുക്കുമോ?' ചമയവിളക്കിനെത്തിയ മകന്‍റെ ചോദ്യത്തെക്കുറിച്ച് അമ്പിളി ദേവി