
ഷൈൻ ടോം ചാക്കോ വിഷയത്തിൽ ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ തുറന്നടിച്ച് സീസണ്‍ 6 താരമായ സായ് കൃഷ്‍ണ. അഖില്‍ മാരാർ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു സായ് കൃഷ്‍ണയുടെ പ്രതികരണം. ഷൈൻ ടോം ചാക്കോയ്ക്ക് ആരാണ് ലഹരി കൊടുക്കുന്നത്, എവിടുന്നാണ് വരുന്നത് ഇതൊക്കെ അറിഞ്ഞ് അതൊക്കെ വേരോടെ പിഴുതെറിയുകയാണ് വേണ്ടതെന്നും അല്ലാതെ ഷൈൻ ടോമിനു പിന്നാലെ പോയിട്ട് കാര്യമില്ല എന്നുമായിരുന്നു അഖിൽ മാരാർ പറഞ്ഞത്. എന്നാൽ സിനിമാ രംഗത്തുള്ള അഖിൽ മാരാരെപ്പോലെ ഉള്ളവരാണ് ഇതൊക്കെ തുറന്നു പറയേണ്ടത് എന്നായിരുന്നു സായ് കൃഷ്‍ണയുടെ പ്രതികരണം.
''അഖിൽ മാരാർക്ക് സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാമല്ലോ. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. സിനിമാ സെറ്റുകളിൽ ആരൊക്കെ ലഹരി കൊണ്ടുവരുന്നു, ആർക്കൊക്കെ കൊടുക്കുന്നു എന്നൊക്കെ കൃത്യമായി അഖിൽ മാരാർക്ക് അറിയാം. എന്തുകൊണ്ട് ഇതൊന്നും തുറന്നു പറയാൻ അഖിൽ മാരാർ തയ്യാറാകുന്നില്ല? പിന്നെ എങ്ങനെയാണ് മറ്റുള്ളവർ അന്വേഷിച്ചു കണ്ടുപിടിക്കണം എന്നു പറയുന്നത്?
അറിയാവുന്ന കാര്യങ്ങൾ പറയാൻ പലരും തയ്യാറാകുന്നില്ല. കാരണം തുറന്നു പറഞ്ഞാൽ ഈ മേഖലയിൽ തുടർന്ന് ജോലി കിട്ടില്ല. അതിന്റെ പേടിയാണ്'', ഒരു ഓൺലൈൻ മാധ്യമത്തിന്റെ ചോദ്യത്തിനു മറുപടിയായി സായ് കൃഷ്‍ണ പറഞ്ഞു.
സീസൺ അഞ്ചിലെ വിജയിയും സംവിധായകനുമായ അഖിൽ മാരാരും സായിയും തമ്മിൽ മുൻപും പല സോഷ്യൽമീഡിയ പോരുകളും നടന്നിട്ടുണ്ട്. ഉണ്ണി മുകുന്ദനും താനും തമ്മിലുള്ള വിഷയത്തില്‍ കയറി ഇടപെട്ടതു കൊണ്ടാണ് അഖില്‍ മാരാര്‍ക്ക് ബിഗ് ബോസ് സീസണ്‍ 5 ല്‍ അവസരം കിട്ടിയതെന്നും സായ് കൃഷ്‍ണ മുൻപ് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക