'നാട്ടുകാരെ ഉപദേശിക്കാന്‍ ഉളുപ്പുണ്ടോ? മഹാനടന്റെ മൂട് താങ്ങി'; അഖിൽ മാരാരിനെതിരെ ആഞ്ഞടിച്ച് ശാരിക

Published : Dec 15, 2025, 10:51 AM IST
akhil marar

Synopsis

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ചുകൊണ്ട് അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾക്കെതിരെ അവതാരക കെ.ബി ശാരിക. മാരാരുടെ പ്രസ്താവന അതിജീവിതയെ അപമാനിക്കുന്നതും ബാലിശവുമാണെന്ന് ശാരിക പറഞ്ഞു.

ടിയെ ആക്രമിച്ച കേസിൽ നിരന്തരം ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്ന അഖിൽ മാരാർക്കെതിരെ ആഞ്ഞടിച്ച് അവതാരകയും ബിഗ്ബോസ് മൽസരാർത്ഥിയുമായിരുന്ന കെബി ശാരിക. ‘ഓടുന്ന പീഡനം സാധ്യമല്ലെന്നും കാറിൽ ഭർത്താവോ ഭാര്യയോ ഒന്നിച്ച് ഡെമോ നടത്തി നോക്കിയാൽ മനസിലാകുമെ’ന്നും അഖിൽ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെതിരെയാണ് ശാരിക രംഗത്തെത്തിയിരിക്കുന്നത്.

കെബി ശാരികയുടെ വാക്കുകൾ ഇങ്ങനെ

'കുറച്ചു വര്‍ഷമായി അഖിൽ ഒരു നന്മമരമാണ്, ധീരനാണ് എന്നൊക്കെ കാണിക്കാനുളള തത്രപ്പാടിലായിരുന്നു. പക്ഷേ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരുന്ന വാക്കുകളും മനസിലിരിപ്പും ജനത്തിന് മനസിലായിട്ടുണ്ട്. വിധി വന്നതിനു ശേഷം അദ്ദേഹം കാണിക്കുന്ന ഈ നടനം ഉണ്ടല്ലോ, ഒരു സിനിമയില്‍ അഭിനയിച്ചിട്ട് അത് കോഞ്ഞാട്ടയായിപ്പോയി. ജീവിതത്തില്‍ എന്തായാലും നന്നായിട്ട് അഭിനയിക്കുന്നുണ്ട് അഖില്‍ മാരാര്‍. എന്തിനാണ് കുറ്റവിമുക്തനാക്കപ്പെട്ട മഹാനടന്റെ മൂട് താങ്ങി നടക്കുന്നത് എന്ന് നമുക്ക് അറിയേണ്ട കാര്യമില്ല. അദ്ദേഹത്തിന് അതിന്റേതായ കാര്യങ്ങളും പ്രയോജനങ്ങളും ഉണ്ടാകുമായിരിക്കും. പക്ഷേ എതിര്‍വശത്ത് നില്‍ക്കുന്നത് വളരെ ആഴത്തില്‍ മുറിവേറ്റ ഒരു സ്ത്രീയാണ്. എത്ര ലാഘവത്തോടെയാണ് അഖില്‍ മാരാര്‍ അവരെക്കുറിച്ച് പറഞ്ഞത്?

നിങ്ങള്‍ പറഞ്ഞത് പള്‍സര്‍ സുനിക്ക് ഇതൊരു ഹോബിയാണ് എന്നാണ്. സെലിബ്രിറ്റികളുടെ നഗ്നവീഡിയോ ചിത്രീകരിക്കുന്നതും അവരെ ഭീഷണിപ്പെടുത്തുന്നതും ഒരു പതിവാണ്. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ മാത്രമാണ് ഈ അതിജീവിതയെന്ന് നിങ്ങള്‍ പറയാതെ പറയുന്നു. 2017 ഫെബ്രുവരി 17 മുതല്‍ 2025 ഡിസംബര്‍ വരെ അവരെ സ്‌നേഹിക്കുന്ന മലയാളികള്‍ അവര്‍ക്കൊപ്പം ഉണ്ട്.

അഖിലിനോട് ഒരു കാര്യം പറയാം, 2017ലെ ഫോണിന്റെ ക്ലാരിറ്റിയെ കുറിച്ച് നിങ്ങള്‍ക്ക് സംശയം ഉണ്ട്, കാറിനകത്ത് പീഡിപ്പിക്കാന്‍ പറ്റുമോ എന്നുളള ബാലിശമായ സംശയം നിങ്ങള്‍ക്കുണ്ട്. പണ്ടത്തെ ഒരു സിനിമയാണ് ഓര്‍മ വന്നത്. മമ്മൂട്ടിയും സുഹാസിനിയും അഭിനയിച്ച സിനിമയില്‍ മമ്മൂക്ക കാറിനകത്ത് വെച്ച് സുഹാസിനിയെ റേപ് ചെയ്യുന്ന സീനുണ്ട്. വരത്തന്‍ സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയെ ജീപ്പിലിട്ടാണ് പീഡിപ്പിക്കുന്നത്. സിനിമയില്‍ കാണിക്കുന്ന മിക്ക കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ, കാറിന്റെ ബാക്കില്‍ എങ്ങനെ റേപ് ചെയ്യാമെന്ന് എന്നൊക്കെ നാട്ടുകാരെ ഉപദേശിക്കാന്‍ ഉളുപ്പുണ്ടോ മനുഷ്യാ'.

PREV
Read more Articles on
click me!

Recommended Stories

അന്ന് പൊട്ടിക്കരഞ്ഞു, ഇന്ന് അതേ പൊലീസ് സ്റ്റേഷന് മുന്നിൽ സെലിബ്രിറ്റി; മധുരപ്രതികാരമെന്ന് രേണു
സുന്ദരി കണ്ണാല്‍‌ ഒരു സേതി..; മലയാള തനിമയിൽ ജിസേൽ, 'ദേവതയെപ്പോലെ'യെന്ന് ബിബി ആരാധകർ