നടനും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഷിജു എ ആർ, ഭാര്യ പ്രീതി പ്രേമുമായുള്ള 16 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു. പരസ്പര ബഹുമാനത്തോടെയാണ് വേർപിരിയുന്നതെന്നും തുടർന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭാര്യ പ്രീതി പ്രേമുമായി വിവാഹമോചനം നേടിയെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് നടനും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഷിജു എ ആർ. പരസ്പര ബഹുമാനത്തോടെയാണ് വേർപിരിഞ്ഞെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഷിജു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഇവരുടെ 16 വർഷത്തെ ദാമ്പത്യത്തിനാണ് ഇപ്പോൾ ഫുൾസ്റ്റോപ്പായിരിക്കുന്നത്. 2009ൽ ആയിരുന്നു വിവാഹം.
പ്രണയിച്ച് വിവാഹിതരായവരാണ് ഷിജുവും പ്രീതിയും. മുൻപ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ ഇവരുടെ പ്രണയകഥ തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇരുമതത്തിൽ പെട്ടവരായതിനാൽ തങ്ങളുടെ വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പായിരുന്നുവെന്നും എതിർപ്പുകളെയെല്ലാം മറികടന്നാണ് വിവാഹിതരായെന്നും ഇവർ പറഞ്ഞിട്ടുണ്ട്. അമ്മയെ വിഷമിപ്പിച്ചതിൽ പിന്നീട് തനിക്ക് ഒരുപാട് വിഷമം തോന്നിയിട്ടുണ്ടെന്നും പ്രീതി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിപ്പോൾ വൈറലാകുകയാണ്.
മദ്രാസ് എയർപോർട്ടിൽ വെച്ചാണ് ഷിജുവും പ്രീതിയും ആദ്യമായി കാണുന്നത്. ആ സമയത്ത് എയർഹോസ്റ്റസായി ജോലി ചെയ്യുകയായിരുന്നു പ്രീതി. ആർടിസ്റ്റായിരുന്നു എന്നറിയാമായിരുന്നുവെന്നും അങ്ങോട്ടുപോയി പരിചയപ്പെടുകയായിരുന്നുവെന്നും പ്രീത മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ''ആദ്യം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ഒരു സമയത്ത് എനിക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. ആയിടക്ക് എപ്പഴോ ആണ് ഞങ്ങൾ തമ്മിൽ ഒരേ വേവ്‍ലെങ്ത് തോന്നിയത്. അങ്ങനെ സംസാരിച്ചു സംസാരിച്ച് എപ്പഴോ അത് പ്രണയമായി മാറി. അങ്ങനെ സംസാരിച്ച് ഒരുമിച്ച് പോകാം എന്ന് തീരുമാനിച്ചു. എന്നെ ഫ്രീ ആക്കി വിടുന്നയാളാണ് പ്രീതി. ലൊക്കേഷനിൽ ആണെന്നു പറയുകയാണെങ്കിൽ വിളിക്കാറില്ല. കുവൈത്തിൽ ഒരു ഫ്ളാറ്റിൽ ജീവിച്ചയാളാണ് പ്രീതി. രണ്ടു മക്കളേ ഉള്ളൂ. നാട്ടിലെ ബന്ധുക്കളുമായും അധികം കണക്ഷനില്ല. എന്നെ പരിചയപ്പെട്ടപ്പോൾ എന്റെയടുത്ത് എല്ലാ കാര്യങ്ങളും പറയണം. ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ്. ചെറിയ കുട്ടികളെപ്പോലെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യും'', എന്നാണ് ഷിജു അഭിമുഖത്തിൽ പറഞ്ഞത്.



