'പൊന്ന് ബിഷപ്പേ..ഇതെന്താ ക്വട്ടേഷന്‍ ഗുണ്ടയു‌ടെ ഭീഷണിയോ'; ആഞ്ഞ‌ടിച്ച് ബി​ഗ് ബോസ് താരം

Published : Jul 08, 2026, 12:36 PM IST
Kichu Sudhi

Synopsis

പറഞ്ഞാല്‍ മനസിലാക്കാത്ത ആളല്ല കിച്ചു. മനസിലുള്ള വിഷമവും ട്രോമകളും അവന് പുറത്ത് ചാടിയതാകും. രേണുവിനെ കടിച്ച് കീറാനുള്ള അവസരം നിങ്ങളായി ഉണ്ടാക്കി കൊടുക്കരുതെന്നും ബിഷപ്പിനോട് സായ് കൃഷ്ണ.

രേണു സുധിയ്ക്ക് എതിരെ കിച്ചു സുധി ചെയ്ത വീഡിയോ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. പിന്നാലെ രേണു നടത്തിയ വിമർശനവും ഏറെ വിവാദമായി. ഇതിനിടയിൽ ബിഷപ്പ് നോബിൾ ഫിലിപ്പ് കിച്ചുവിനെതിരെ രം​ഗത്ത് എത്തിയിരുന്നു. രേണു സുധിക്കെതിരെ ഇനിയും വീഡിയോ ഇടുകയാണെങ്കിൽ നിയമപരമായി പോകുമെന്നും, കിച്ചുവിന്റെ കയ്യിൽ ഒരുവെടിക്കുള്ളതുണ്ടെന്നും പറഞ്ഞ ബിഷപ്പ്, കിച്ചുവിന് അഹങ്കാരമാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്വ‌ട്ടേഷൻ ​ഗുണ്ടകളേ പോലെ കിച്ചുവിനെ ഭീഷണിപ്പെടുത്തുകയാണ് ബിഷപ്പ് ചെയ്തതെന്ന് പറയുകയാണ് സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്‍റ്.

സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

കിച്ചുവും രേണുവും തമ്മിലുണ്ടായൊരു ഗ്യാപ്പാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. അതെന്താണെന്നത് അവര്‍ക്കേ അറിയൂ. അവര്‍ തന്നെ അത് പരിഹരിക്കേണ്ടതാണ്. അതിനിടയില്‍ കുറേ ആള്‍ക്കാര്‍ ഇടപെട്ട് ആ ഗ്യാപ്പ് കൂട്ടാനാണ് ശ്രമിക്കുന്നത്. അമ്മ- മകന്‍ വിഷയമായിട്ട് അതങ്ങ് പോകട്ടെ. രേണുവിന്‍റെ രോഗത്തെ സംശയിക്കുന്ന തരത്തിലുള്ള കണ്ടന്‍റുകള്‍ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബിഷപ്പ് വന്നിട്ട് ഒരു ഭീഷണിയുടെ സ്വരം. അനാവശ്യമായ കാര്യമല്ലേ അത്. ഇതിന്‍റെ നെഗറ്റീവ് വീണ്ടും രേണുവിലേക്കാണ് പോകുന്നത്. ഇവരാരും അത് മനസിലാക്കുന്നില്ലേ. കിച്ചുവും രേണുവുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീഡിയോ ഇട്ട് അത് കഴിഞ്ഞു.

മുന്‍പ് രേണുവുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ബിഷപ്പ് രേണുവിനെതതിരെ പറഞ്ഞിട്ടുണ്ട്, അവര്‍ തിരിച്ചും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു പാസ്റ്റുണ്ട് അവിടെ. രോഗം വന്ന ശേഷം കുറേ നന്മ നിറഞ്ഞ കാര്യങ്ങള്‍ പറയുന്നു. അങ്ങനെ ഒക്കെ പറഞ്ഞ മനുഷ്യനാണ് സ്വിച്ചിട്ട പോലെ മുന്നോട്ടുള്ള കാര്യങ്ങള്‍ പറയുന്നത്. അതായത് കിച്ചുവിനെ ഭീഷണിപ്പെടുത്തും പോലെ. രേണുവിനും കിച്ചുവിനും മുന്നോട്ട് ജീവിതം ഉണ്ട്. കിച്ചു ചെറിയൊരു പയ്യനാണ്. അവന്‍ ഇനിയും ലോകം കാണാനുണ്ട്. പണ്ട് പല ഡാര്‍ക്ക് സൈഡുകളും തനിക്കുണ്ടായെന്ന് അവന്‍ തന്നെ തുറന്നു പറഞ്ഞതാണ്. അത് അവനെ ഭീഷണിപ്പെുത്താനായി എടുത്ത് കഴിഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റില്ല. ആ പഴയ രീതിയില്‍ അവന്‍ പോകുന്നുണ്ടെങ്കില്‍ പറഞ്ഞ് തിരുത്താം. അല്ലാത്തിടത്തോളം കാലം പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി അവനെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. വീട് വയ്ക്കാന്‍ സ്ഥലം കൊടുത്തു എന്നൊരു ബന്ധമാണ് ബിഷപ്പുമായി അവനുള്ളത്. കിച്ചുവാകട്ടെ അവിടെ നില്‍ക്കുന്നുമില്ല.

നേരിട്ടുള്ള ഭീഷണിയുടെ പീക്ക് ലെവലാണ് ബിഷപ്പ്. രേണുവിനെയും കുടുംബത്തേയും നിങ്ങള്‍ പിന്തുണച്ചോളൂ. ഞങ്ങളും പിന്തുണയ്ക്കും. പക്ഷേ ആ പയ്യന്‍റേത് ട്രോമാറ്റിക് ആയിട്ടുള്ള ലൈഫ് ആണ്. ഒരു വെടിക്കുള്ളതൊക്കെ രേണുവിന്‍റെ കയ്യിലുമുണ്ടാകും കിച്ചുവിന്‍റെ കയ്യിലും കാണും. അമ്മയും മകനുമല്ലേടെയ്. ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ പരസ്പരം അറിയാം. ഒരു പള്ളീലച്ചന്‍ ഇങ്ങനെ ആണോ ചെയ്യേണ്ടത്. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വിടുകയല്ലേ ചെയ്യേണ്ടത്. രേണു തിരികെ വന്ന ശേഷം കാര്യങ്ങളെല്ലാം സംസാരിക്കാം എന്നല്ലേ പറയേണ്ടത്. ക്വട്ടേഷന്‍ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നത് പോലെയാണ് ഇയാള് സംസാരിക്കുന്നത്.

എന്‍റെ പൊന്ന് ബിഷപ്പേ.. എന്തിനാണ് ഇതൊക്കെ. നിങ്ങള് പറഞ്ഞത് പോലെ എന്തിനാണ് ഒരാളെ ചവിട്ടി താഴ്ത്തുന്നത്. മനുഷ്യരാണ്. തെറ്റ് പറ്റാത്ത ആരും ഉണ്ടാകില്ല. എല്ലാം സഹിക്കാനും വഹിക്കാനും ഉള്ള കപ്പാസിറ്റി വൈദികനായ നിങ്ങള്‍ക്കുണ്ടാകും. റോഡില്‍ കൂടി പോകുന്ന കള്ള് കുടിയനെ പോലെയാണോ ഒരു പള്ളീലച്ചന്‍. ലഹരി കാര്യങ്ങളൊക്കെ കിച്ചു തന്നെ തുറന്നു പറഞ്ഞതാണ്. അതൊക്കെ തന്നെയാകും ഇവരുടെ ഈ ഭീഷണിക്കാര്യങ്ങളും. അതില്‍ നിന്നെല്ലാം മാറി അവന്‍ അവന്‍റെ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ട്.

ആളുകള്‍ ഇപ്പോള്‍ രണ്ട് ചേരികളിലായി കഴിഞ്ഞു. ഇപ്പോഴിതാ ഈ അച്ചനും. എന്തിന്. അവനെ പറഞ്ഞ് മനസിലാക്കുകയല്ലേ ചെയ്യേണ്ടത്. പറഞ്ഞാല്‍ മനസിലാക്കാത്ത ആളല്ല കിച്ചു. മനസിലുള്ള വിഷമവും ട്രോമകളും അവന് പുറത്ത് ചാടിയതാകും. രേണുവിനെ കടിച്ച് കീറാനുള്ള അവസരം നിങ്ങളായി ഉണ്ടാക്കി കൊടുക്കരുത്. അതും കിച്ചുവിനെ പറഞ്ഞിട്ട്. വൈദികന്‍ എന്നതിന് ഒരു വില സമൂഹത്തിലുണ്ട്. അത് ഇല്ലാതാക്കുന്ന തരത്തില്‍ ക്വട്ടേഷന്‍ ഗുണ്ട ലെവലിലേക്ക് താഴരുത്.

PREV
Read more Articles on
click me!

Recommended Stories

'മാഫിയയുടേയും ഡോണിന്‍റെയും ലോകത്തായിരുന്നു'; ആശുപത്രിയിൽ നിന്നുമുള്ള വീഡിയോ പങ്കുവച്ച് ലക്ഷ്മി മേനോൻ
'ഞാന്‍ ദൈവത്തോട് ഉപാധികളില്ലാത്ത സ്‌നേഹം ചോദിച്ചു, മക്കളായി രണ്ട് മാലാഖമാരെ നല്‍കി..'; കുറിപ്പുമായി പേളി