സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇച്ചാപ്പിയും ഭർത്താവ് സൗരവും ഗർഭിണിയാണോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി.കുഞ്ഞിന് സുരക്ഷിതമായൊരു ഭാവി നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഇച്ചാപ്പി ചില ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ചെറിയ വീട്ടിലെ ചെറിയ സൗകര്യങ്ങളിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെയാണ് അപ്പു എന്നു വിളിക്കുന്ന സൗരവുമായി ഇച്ചാപ്പിയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷവും വ്ളോഗുകളുമായി ഇച്ചാപ്പി സജീവമാണ്. സൗരവും ഇപ്പോൾ ഇച്ചാപ്പിയുടെ വ്ളോഗുകളിലെ സ്ഥിരസാന്നിധ്യമാണ്. ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടികളുമായിട്ടാണ് ഇരുവരും പുതിയ വ്ളോഗിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇച്ചാപ്പി ഗർഭിണായാണോ എന്നതായിരുന്നു കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ ചോദിച്ച ചോദ്യം. ഇതിനും ഇവർ മറുപടി നൽകുന്നുണ്ട്.
''അവള്‍ കുറച്ച് തടിച്ചിട്ടുണ്ട്, സുന്ദരിയായിട്ടുണ്, ഗ്ലോ വന്നിട്ടുണ്ട്. പക്ഷേ ഗര്‍ഭിണിയല്ല. ഇപ്പോള്‍ ഞങ്ങള്‍ അങ്ങനെ ഒരു തീരുമാനത്തിലേക്ക് പോകുന്നില്ല'', എന്നു പറഞ്ഞ് സൗരവാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. ''കല്യാണം കഴിഞ്ഞിട്ടേയുള്ളൂ. ഞങ്ങള്‍ മാത്രമുള്ള ജീവിതം കുറച്ചുകൂടെ ആസ്വദിക്കണം എന്നാഗ്രഹിക്കുന്നു. ഇപ്പോള്‍ ഒരു വാടക വീട്ടിലാണുള്ളത്. ഒന്ന് സെറ്റില്‍ ആയിട്ട് മതി കുട്ടികള്‍ എന്നതാണ് ഇപ്പോളത്തെ തീരുമാനം. അത് മാത്രമല്ല, ഞങ്ങള്‍ ഇപ്പോഴും ചെറുപ്പമാണ്. വളരെ നേരത്തെ കല്യാണം കഴിഞ്ഞതുകൊണ്ടു തന്നെ ആ പക്വത ഞങ്ങള്‍ക്ക് വന്നിട്ടില്ല. കുഞ്ഞ് എന്നത് വലിയൊരു ഉത്തരവാദിത്വമാണ്.
ഒരുപാട് അനുഭവിച്ചിട്ടുള്ളവരാണ് ഞങ്ങള്‍ രണ്ട് പേരും, ഞാനാണെങ്കിലും അപ്പുവാണെങ്കിലും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ നാളെ ഞങ്ങള്‍ക്കൊരു കുഞ്ഞ് ഉണ്ടാവുമ്പോള്‍ അത്തരമൊരു സാഹചര്യങ്ങളിലൂടെ അവര്‍ കടന്ന് പോകരുതെന്നുണ്ട്. അത്തരമൊരു സുരക്ഷിതത്വ ബോധം ഞങ്ങള്‍ക്കുണ്ടാവണം. ഞങ്ങളിപ്പോള്‍ ഞങ്ങളുടെ സ്വപ്‌നങ്ങളുടെ ആദ്യ പടികള്‍ വച്ചു തുടങ്ങിയതേയുള്ളൂ. അതൊക്കെ ഒന്ന് ശരിയാവുമ്പോള്‍, കൃത്യമായ സാഹചര്യം വരുമ്പോള്‍ കുഞ്ഞിനെ കുറിച്ച് ആലോചിക്കാം'', എന്ന് ഇച്ചാപ്പിയും കൂട്ടിച്ചേർത്തു.



