'ഇവരുടെ അമ്മായിയമ്മ അല്ലേ കുറച്ചു ദിവസം മുൻപ് മരിച്ചത്'; വിഷു ആഘോഷചിത്രങ്ങൾക്ക് പിന്നാലെ നവ്യ നായർക്കെതിരെ സോഷ്യൽ മീഡിയ വിമർശനം

Published : Apr 17, 2026, 04:49 PM IST
Navya Nair

Synopsis

Navya Nair Vishu clebration photos. കുടുംബത്തിൽ മരണം നടന്ന് ഒരു വർഷം കഴിയും മുൻപുള്ള ആഘോഷം പാരമ്പര്യത്തിന് ചേർന്നതല്ലെന്ന് ഒരു വിഭാഗം വിമർശനം ഉന്നയിച്ചപ്പോൾ, വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടരുതെന്നും സന്തോഷമായിരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ നവ്യക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. 

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നവ്യ നായർ. 2002 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യക്ക് മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയുടുത്ത നവ്യ വീണ്ടും സജീവമാവുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പാതിരാത്രി ആയിരുന്നു നവ്യയുടെതായി അവസാനമെത്തിയ ചിത്രം. അടുത്തിടെ നവ്യയുടെ ഭർത്താവിന്റെ മാതാവ് മരണപ്പെട്ടിരുന്നു. പിന്നാലെ നവ്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു തന്നെ മരുമകളായിട്ടല്ല മകളെയാണ് അമ്മ സ്നേഹിച്ചതെന്നും, തന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു തന്റെ കച്ചേരി മുഴുവൻ കണ്ടുവെന്നും നവ്യ അന്ന് കുറിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വിഷു ചിത്രങ്ങൾ പങ്കുവച്ച നവ്യക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നുവന്നിരുന്നു. 'അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഒള്ളൂ ഇവർക്കൊക്കെ ആഘോഷിക്കാലോ', 'ആ കൊച്ചിന്റെ അച്ഛമ്മ അല്ലേ കുറച്ചു ദിവസം മുൻപേ മരിച്ചത്, എന്നിട്ടാണോ ആഘോഷം', നമ്മുടെ പാരമ്പര്യം അനുസരിച്ച് നമ്മൾ ഒരു വർഷം കഴിയാതെ ആഘോഷിക്കാറില്ലല്ലോ' എന്ന് തുടങ്ങീ നിരവധി കമന്റുകളാണ് നവ്യയുടെ വിഷു ചിത്രങ്ങൾക്ക് താഴെ എത്തുന്നത്.

എന്നാൽ നിരവധി പേർ നവ്യയെ പിന്തുണച്ചും കമന്റ് ചെയ്യുന്നുണ്ട്. നാട്ടുകാരുടെ കാര്യം നോക്കാതെ സ്വന്തം കാര്യം നോക്കിക്കൂടെ, ആളുകൾ സന്തോഷമായിട്ട് ഇരിക്കുന്നതിൽ എന്തിനാണ് ഇത്രേം വിഷമം, ആരെങ്കിലും മരിച്ചുപോയാൽ ജീവിതകാലം മുഴുവൻ ദുഃഖിച്ച് ഇരിക്കണോ എന്ന് തുടങ്ങീ നിരവധി കമന്റുകളും വിമർശനത്തിനെതിരെ വരുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ആ ദിവസം ഞാൻ ഭയങ്കര മൂഡ് സ്വിങ്സിലായിരുന്നു, വീട്ടിൽ ആരുമില്ലാത്ത നേരത്താണ് ആ കോൾ വന്നത്..'; ഓൺലൈൻ തട്ടിപ്പിനിരയായത് വെളിപ്പെടുത്തി നടി സ്വപ്ന സജി
'പാണ്ടി നൈറ്റ്' എന്ന പേരില്‍ വിവാഹാഘോേഷം, വംശീയതയെന്ന് വിമര്‍ശനം; പ്രതികരണവുമായി ഗ്ലാമി ഗംഗ