
കേരളം ഇനി കോൺഗ്രസ്സാണ് ഭരിക്കേണ്ടതെന്ന അഭിപ്രായവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീലക്ഷ്മി അറക്കൽ. ഒരു ഭരണം തന്നെ തുടർച്ചയായി വന്നാൽ അവിടെ ഫാസിസം ഉണ്ടാവുമെന്നും, പ്രതിപക്ഷത്തുള്ള കോൺഗ്രസ് വളരെ ശോകമാണെന്നും ശ്രീലക്ഷ്മി അഭിപ്രായപ്പെട്ടു.
"അടുത്ത വർഷം കോൺഗ്രസ് വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരു ഭരണം തന്നെ തുടർച്ചയായി വന്നാൽ അവിടെ ഫാസിസം ഉണ്ടാവും. അതുകൊണ്ടാണ് അല്ലാതെ വേറെ ഒന്നുംകൊണ്ടല്ല. മാറി മാറി വരണം എന്നാലേ അതൊരു ബാലൻസിൽ നിൽക്കുകയുള്ളൂ. ബിജെപി ഇവിടെ വരികയാണെങ്കിൽ ആദ്യമൊക്കെ കുറച്ച് നല്ല കാര്യങ്ങൾ ചെയ്യും" ശ്രീലക്ഷ്മി പറയുന്നു.
"അത് കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞേ ഇവരുടെ പൊളിറ്റിക്സ് നടപ്പിലാക്കുകയുള്ളൂ. ലീഗൊന്നും വരില്ല. അത് വളരെ ന്യൂനപക്ഷമല്ലേ. അതുകൊണ്ടല്ലേ അവർ യു.ഡി.എഫ് മുന്നണിയുടെ കൂടെ ചേർന്നത്. കോൺഗ്രസ് വരുമ്പോൾ ഈ സിപിഎംകാർ നന്നായിട്ട് വിമർശിക്കും. പ്രതിപക്ഷത്തുള്ള കോൺഗ്രസ് വളരെ ശോകമാണ്. നല്ല പ്രതിപക്ഷം ഉണ്ടായാലേ നല്ല ഭരണം ഉണ്ടാവൂ." ശ്രീലക്ഷ്മി കൂട്ടിച്ചേർത്തു. മൈ മീഡിയ ഒർജിനൽസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം.
അതേസമയം അഭിരാപറയാം തുറന്നുപറഞ്ഞതിന് പലപ്പോഴും സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള വ്യക്തി കൂടിയാണ് ശ്രീലക്ഷ്മി അറയ്ക്കൽ. ഷിംജിത- ദീപക് വിഷയത്തിൽ ഷിംജിതയെ പിന്തുണച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തിയതിന് വലിയ രീതിയിലുള്ള വിമർശനമാണ് ശ്രീലക്ഷ്മിക്ക് നേരിടേണ്ടി വന്നത്.