'ഉപ്പും മുളകും പരമ്പരയില്‍ നിന്ന് വിട്ടുനിന്നത് മറ്റൊരു രീതിയിൽ ഗുണമായി'; ബിജു സോപാനം പറയുന്നു

Published : Oct 24, 2026, 08:54 AM IST
Staying away from the serial Uppum Mulakum turned out to be beneficial in another way says Biju Sopanam

Synopsis

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിൽ നിന്നും ഇടവേള എടുത്തത് സിനിമകളിൽ കൂടുതൽ ശ്രദ്ധിക്കാൻ സഹായിച്ചുവെന്ന് നടൻ ബിജു സോപാനം

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ നിന്നും കുറച്ചുനാൾ വിട്ടുനിന്നത് മറ്റൊരു രീതിയിൽ തനിക്ക് ഗുണകരമായെന്ന് നടൻ ബിജു സോപാനം. ഇപ്പോൾ സിനിമകൾ ചെയ്യുകയാണെന്നും തത്കാലം സിറ്റ്കോമിൽ നിന്നും ഇടവേള എടുക്കുകയാണെന്നും ബിജു സോപാനം തുറന്നുപറയുന്നു. ''കുറച്ച് മാറി നിൽക്കേണ്ട അവസ്ഥ വന്നു. അത് നന്നായി. കാരണം സിനിമയിൽ ശ്രദ്ധിക്കാൻ തുടങ്ങി. സിറ്റ്കോം ചെയ്തിരുന്നപ്പോഴും സിനിമയിൽ ഉണ്ടായിരുന്നു. പക്ഷേ, മാസത്തിൽ 10 ദിവസത്തിൽ കൂടുതൽ എന്നെക്കാെണ്ട് സിനിമ ചെയ്യാൻ പറ്റില്ലായിരുന്നു. കാരണം ഞാൻ ചെയ്യുന്ന പ്രോഗ്രാമിന് മാസം 20 ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. അ‍‍ഡ്ജസ്റ്റ് ചെയ്താണ് അത്രയും സിനിമകൾ ചെയ്തത്. സിനിമയിൽ കുറേക്കൂടി ശ്രദ്ധിക്കണമെങ്കിൽ ആ മേഖല വിടണം. ഇപ്പോൾ ഞാൻ ഏഴ് പടം ചെയ്തു. ഓരോന്നായി റിലീസ് സമയം ആയിക്കൊണ്ടിരിക്കുന്നു. പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നു.

സിറ്റ്കോം റീ ടെലികാസ്റ്റ് ചെയ്യുന്നത് കൊണ്ട് പലരു‌ടെയും വിചാരം ഇപ്പോഴും ഞാൻ ആ സീരിയൽ ചെയ്യുന്നുണ്ടെന്നാണ്. അത് ഗുണവുമാണ്. ഇന്നലത്തെ എപ്പിസോഡ് എന്ത് പറ്റി എന്നൊക്കെ ചോദിക്കും. ഞാനത് ഇപ്പോൾ ചെയ്യുന്നില്ല, ഒന്നര വർഷത്തിന് മുകളിലായി നിർത്തിയിട്ട്, പടങ്ങളാണ് ചെയ്യുന്നത് എന്ന് പറയും. സിറ്റ്കോം രസമാണ്. നമ്മളുടെ മനസിലുള്ള വേഷങ്ങളൊക്കെ ചെയ്യാൻ പറ്റിയ പ്ലാറ്റ്ഫോമാണ്. പക്ഷേ, തൽക്കാലം സിനിമകളിലേക്ക് ശ്രദ്ധിക്കാനാണ് തീരുമാനം. ഇനി ചെയ്യുന്നില്ല എന്നല്ല. ഒരു ബ്രേക്ക് എടുക്കുന്നു എന്നു മാത്രം'', ബിജു സോപാനം അഭിമുഖത്തിൽ പറഞ്ഞു.

ബിജു സോപാനത്തിനും നടൻ എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമ പരാതി എത്തിയിരുന്നു. ഇതേത്തുടർന്ന് ഇരുവരും സീരിയലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇത് വ്യാജ പരാതിയാണെന്നും പരാതി കള്ളമാണെന്ന് തെളിയിക്കുമെന്നും ഇരുവരും പ്രതികരിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'കളഞ്ഞുപോയ എന്നെത്തന്നെ തിരിച്ചുകിട്ടി'; സോളോ ട്രിപ്പ് ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ച് ജാസ്മിൻ ജാഫർ
'ഇതാണ് ഞാൻ പറഞ്ഞത്, വളച്ചൊടിക്കരുത്'; നെടുമ്പാശ്ശേരി പരാമർശത്തിൽ വ്യക്തത വരുത്തി മഞ്ജു പിള്ള