വീഡിയോയ്ക്ക് താഴെ അധിക്ഷേപ പരാമര്‍ശം; മറുപടിയുമായി സുമ ജയറാം

Published : Feb 14, 2025, 10:48 PM IST
വീഡിയോയ്ക്ക് താഴെ അധിക്ഷേപ പരാമര്‍ശം; മറുപടിയുമായി സുമ ജയറാം

Synopsis

പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സുമ ജയറാം

ഒരു കാലത്ത് സിനിമയിലും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിന്നിരുന്ന താരമാണ് സുമ ജയറാം. പിന്നീട് അഭിനയത്തിൽ നിന്ന് താരം ഇടവേളയെടുത്തു. അടുത്തിടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ തുറന്നുപറഞ്ഞ് സുമ വാർത്തകളിൽ ഇടം നേടിയിരുന്നു. ഭർത്താവ് ആൽക്കഹോളിക്കും ചെയിൻ സ്മോക്കറും ആണെന്നാണ് സുമ അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോൾ വ്യക്തിജീവിതത്തെക്കുറിച്ച് വീണ്ടും പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് സുമ ജയറാം. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തൽ.

''കുഞ്ഞുങ്ങളുടെ ബര്‍ത്ത് ഡേ വീഡിയോക്കു താഴെ ചില കമന്റുകള്‍ വന്നു. കമന്റിട്ടയാൾ ഭര്‍ത്താവിന്റെ നാട്ടുകാരന്‍ ആണെന്ന് തോന്നുന്നു. കോടീശ്വരനായ ഭര്‍ത്താവിന്റെ പണം കൊണ്ട് തുള്ളി നടക്കുകയാണല്ലോ, പിറന്നാള്‍ ആഘോഷത്തിന് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ആരും വന്നില്ലല്ലോ? എന്നിങ്ങനെയുള്ള നെഗറ്റീവ് കമന്റുകളാണ് വന്നത്.  ഞാന്‍ അദ്ദേഹത്തിന്റെ അമ്മയെ ക്ഷണിച്ചിരുന്നു. ബാക്കിയുള്ള ആളുകളെ ഒന്നും ഞാന്‍ നോക്കാറില്ല. കാരണം അവര്‍ എന്നെയും മൈന്‍ഡ് ചെയ്തിട്ടില്ല. ആ വീട്ടിലേക്ക് കല്യാണം കഴിച്ച് വന്നതിനുശേഷം ഞാന്‍ നേരിട്ടതൊക്കെ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവിനെ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന പോലെയാവും. അദ്ദേഹത്തിന്റെ സഹോദരിമാരോടും മറ്റുമൊക്കെ എനിക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ട്. കല്യാണം കഴിഞ്ഞ ശേഷം അവര്‍ എന്നോട് കാണിച്ച കാര്യങ്ങളൊക്കെ അങ്ങനെയായിരുന്നു. അതൊന്നും ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല സമയമാകുമ്പോള്‍ പറയാം'', സുമ ജയറാം പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിന് ഭർത്താവിന്റെ കുടുംബം വന്നില്ലെന്ന് കരുതി ആരും കുറ്റപ്പെടുത്താനോ വിചാരണകള്‍ക്കോ വരരുതെന്നും താരം കൂട്ടിച്ചേർത്തു.

ബാലതാരമായാണ് സുമ ജയറാം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഉല്‍സവപിറ്റേന്ന്, കുട്ടേട്ടന്‍, വചനം, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ക്രൈം ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യോഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. ഒരു കാലത്ത് സീരിയലുകളിലും സുമ സജീവമായിരുന്നു.

ALSO READ : കേന്ദ്ര കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കേപ്‍ടൗണ്‍' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഞാൻ ഗുണം പിടിക്കില്ല എന്നൊക്കെ വന്നുപറഞ്ഞു'; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് കാർത്തിക
'ഭാവനയില്‍ നെയ്തെടുത്ത കള്ളക്കഥകളൊക്കെ അവള്‍ പറയും'; മകളെക്കുറിച്ച് സൗഭാഗ്യ