'അമ്മയാവാനിഷ്ടം, മക്കൾക്ക് ഞാൻ തന്നെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്ന് ആഗ്രഹം'; സ്വാസിക പറയുന്നു

Published : May 27, 2025, 01:03 PM IST
'അമ്മയാവാനിഷ്ടം, മക്കൾക്ക് ഞാൻ തന്നെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണമെന്ന് ആഗ്രഹം'; സ്വാസിക പറയുന്നു

Synopsis

കരിയറും കുടുംബ ജീവിതവും ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടുപോകുന്ന സ്ത്രീകളെ തനിക്കു വലിയ ഇഷ്ടമാണെന്നും സ്വാസിക

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് സ്വാസിക വിജയ്. ചെറുതും വലുതുമായ ഒരുപിടി മികച്ച സിനിമകളും സീരിയലുകളും സ്വാസിക ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ആയിരുന്നു നടൻ പ്രേം ജേക്കബ്ബുമായി സ്വാസിക വിവാഹിതയായത്. ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. കുട്ടികളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ഫാമിലി പ്ലാനിങ്ങിനെക്കുറിച്ചുമൊക്കെയാണ് സ്വാസിക പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.

കരിയറും കുടുംബജീവിതവും ഒരുപോലെ ബാലൻസ് ചെയ്തു കൊണ്ടുപോകുന്ന സ്ത്രീകളെ തനിക്കു വലിയ ഇഷ്ടമാണെന്നും അങ്ങനെയാകണം എന്നാണ് തന്റെ ആഗ്രഹം എന്നും സ്വാസിക പറഞ്ഞു. ഭാവിയിൽ തന്റെ മക്കൾക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം പാചകം ചെയ്തു കൊടുക്കണം എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും അമ്മയാകുക എന്നത് തനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേർച്ചു.

''ജോലിയും കുടുംബ ജീവിതവും നന്നായിട്ട് മാനേജ് ചെയ്യാൻ പറ്റണം. വലിയ പൊസിഷനിലിരിക്കുന്ന, അങ്ങനെയുള്ള ഒരുപാ‌ട് സ്ത്രീകളെ എനിക്ക് അറിയാം. ഭർത്താവിനും മക്കൾക്കും ഇഷ്ടപ്പെട്ട സാധനങ്ങൾ പാചകം ചെയ്തു കൊടുത്തും വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന സ്ത്രീകളുണ്ട്. ഞാൻ ആഗ്രഹിക്കുന്നത് അങ്ങനെ ആകാനാണ്. ചിലരൊക്കെ അമ്മമാരുടെ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാറുണ്ട്. ഒരു പത്തു വർഷം കഴിയുമ്പോൾ അങ്ങനെയുള്ള അമ്മമാരെക്കുറിച്ച് ആരെങ്കിലും പറയുമോ എന്നറിയില്ല. ഞാൻ ജോലി ചെയ്യുന്ന അമ്മയായത് കൊണ്ട് ഇതിനൊക്കെയുള്ള സമയമില്ലെന്നാണ് പലരും പറയുന്നത്. അമ്മയുടെ രുചി എന്നൊക്കെ അപ്പോ പറയാൻ നമുക്ക് പറ്റുമോ എന്നറിയില്ല.

എന്റെ മക്കൾക്ക് ഞാൻ തന്നെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം എന്നാണ് ആഗ്രഹം. എനിക്ക് നന്നായി കുക്ക് ചെയ്യാൻ പറ്റുമോ എന്നറിയില്ല. എന്റെ ആഗ്രഹമാണത്. ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് കല്യാണത്തിന് മുമ്പേ ഞങ്ങൾ സംസാരിച്ചതാണെന്നും താരം പറയുന്നു. അമ്മയാകുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയതേയുള്ളൂ. ചിലപ്പോൾ അടുത്ത വർഷമൊക്കെ ഉണ്ടാകുമായിരിക്കാം'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്