
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. കോമഡി ഷോകളിലൂടെയും മറ്റും കഴിവ് തെളിയിച്ച ഉല്ലാസ് സിനിമകളിലും സജീവമായിരുന്നു. നിരവധി കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിയുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി ആൻ മുതൽ രംഗത്തുവന്നത്.
സ്ട്രോക്ക് വന്നതിന് ശേഷം ഊന്നുവടിയുടെ സഹായത്തോടെയാണ് ഉല്ലാസ് നടക്കുന്നത്, അടുത്തിടെ ഒരു ജ്വല്ലറിയുടെ ഉദഘാടനത്തിന് എത്തിയത്തോടെയാണ് രോഗ വിവരത്തെ കുറിച്ച് താരം പറഞ്ഞത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ രോഗവിവരം രഹസ്യമാക്കി വെച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഉല്ലാസ്. ഏപ്രിൽ 20 നാൻ തനിക്ക് സ്ട്രോക്ക് വന്നതെന്നും, സോഷ്യൽ മീഡിയകളിലൂടെ അനാവശ്യ കമന്റുകൾ വരുമെന്നതിനാലാണ് താൻ ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്നും ഉല്ലാസ് പന്തളം പറയുന്നു.
"ഏപ്രില്‍ 20ന് ഈസ്റ്ററിന്റെ അന്ന് വൈകുന്നേരം എനിക്ക് സ്‌ട്രോക്ക് ഉണ്ടായി. ഇടത്തേ കാലിനും ഇടത്തേ കൈയ്ക്കും ഇത്തിരി സ്വാധീനക്കുറവുണ്ട്, അതുകൊണ്ടാണ് ചാനലിലെ പരിപാടികളില്‍ കാണാത്തത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത് പുറത്തറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ അനാവശ്യമായ കമന്റുകള്‍ വരുമെന്നതിനാലാണ് ഞാനിത് രഹസ്യമാക്കി വെച്ചത്. പിന്നെ ആലോചിച്ചപ്പോള്‍ അതെന്തിനാണെന്ന് തോന്നിയിരുന്നു, ലക്ഷ്മി നക്ഷത്ര ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചു. ഉല്ലാസിനെക്കൊണ്ട് ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യിക്കാമെന്ന് ജ്വല്ലറി ഉടമയും പറഞ്ഞു. എനിക്കത് സന്തോഷം നല്‍കി. അങ്ങനെയാണ് വന്നത്. അതോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ എന്റെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്. അന്ന് മുതല്‍ പലരും വിളിച്ച് എന്റെ അവസ്ഥ തിരക്കുന്നുണ്ട്. എല്ലാവരുടേയും നല്ല പിന്തുണയുമുണ്ട്
പക്ഷെ ചില നെഗറ്റീവ് കമന്റുകള്‍ വരുന്നുണ്ട്. അതൊന്നും നോക്കുന്നില്ല. എങ്കിലും ഇതുവരെ എനിക്ക് തന്ന പിന്തുണയ്ക്ക് നന്ദി. എന്റെ രോഗാവസ്ഥയിലും വിളിച്ച് ആശ്വസിപ്പിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പൂര്‍വ്വാധികം ശക്തിയോടെ തിരികെ വരും. അതിനായുള്ള ചികിത്സയിലും പരിശീലനത്തിലുമാണ്. കൂടുതല്‍ ആരോഗ്യത്തോടെ തിരികെ വരാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകണം." കൗമുദി മൂവീസിന്റെ നൽകിയ അഭിമുഖത്തിൽ ഉല്ലാസ് പന്തളം പറഞ്ഞു.