
ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തിലൊരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പിന്നീട് പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് അവസാനിച്ചതിനു ശേഷവും സോഷ്യൽ മീഡിയ ലോകത്ത് സജീവമായി തുടരുകയാണ് ജാസ്മിൻ ജാഫർ. താൻ ആദ്യമായി സോളോ ട്രിപ്പ് പോകുന്നതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ജാസ്മിൻ കഴിഞ്ഞ ദിവസം യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു.
പാക്കിങ്ങ് ചെയ്യുന്ന വീഡിയോയാണ് ജാസ്മിൻ പങ്കുവെച്ചത്. ആംസ്റ്റർഡാമിലെ വിശേഷങ്ങളടങ്ങിയ വീഡിയോയാണ് ജാസ്മിൻ ഏറ്റവുമൊടുവിൽ പങ്കുവെച്ചിരിക്കുന്നത്. ''മരിക്കുന്നതിന് മുന്‍പുള്ള എന്റെ ഏഴ് മിനിറ്റില്‍ ഈ ഇടം ഉള്ളില്‍ ഉണ്ടാവും'', എന്ന തലക്കെട്ടോടെയാണ് ജാസ്മിൻ വീഡിയോ പങ്കുവെച്ചിരിക്കുന്ന്. താൻ ഏറെ ആഗ്രഹിക്കുന്ന ഒരു കാര്യവും ജാസ്മിൻ വീഡിയോയിൽ പറയുന്നുണ്ട്.
''ഞാനൊരു പുരുഷ വിരോധിയൊന്നുമല്ല. എന്നെങ്കിലുമൊരുക്കല്‍, എനിക്ക് ചേരുന്ന ഒരു പങ്കാളി വന്നാല്‍, വന്നാല്‍ മാത്രം അയാള്‍ക്കൊപ്പം എനിക്കിവിടെ വരണം, എന്നിട്ട് ഈ ബെഞ്ചില്‍ ഇരിക്കണം. എന്നെ ചേര്‍ത്തു കെട്ടാന്‍ പറ്റുന്ന ഒരു കയര്‍ പടച്ചവന്‍ എവിടെയെങ്കിലും കണ്ടുവച്ചിട്ടുണ്ടാവും. ഇനി അങ്ങനെ ഒരാളില്ല എങ്കിലും ഞാന്‍ ഈ ജീവിതത്തില്‍ ഹാപ്പിയാണ്. ചിലപ്പോഴൊക്കെ വിഷമം തോന്നുമെങ്കിലും, ഒറ്റയ്ക്കും ഞാന്‍ ജീവിക്കും. അങ്ങനെയാണെങ്കിലും ഒരിക്കല്‍ കൂടെ ഞാന്‍ വരും. ഈ യാത്ര ഞാന്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ എനിക്കത് ഏറ്റവും വലിയ നഷ്ടമായിപ്പോയേനെ. ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഈ സോളോ ട്രിപ്. എനിക്ക് പലതും ഹീല്‍ ആവുന്നുണ്ട്, എനിക്കത് അനുഭവപ്പെടാന്‍ കഴിയുന്നുണ്ട്'', എന്നാണ് ജാസ്മിൻ വീഡിയോയിൽ പറയുന്നത്.