'നോമ്പ് കാലത്തോ ? നിനക്ക് മതം മാറിക്കൂടെ'; ആദ്യമായി പൊങ്കാലയിട്ട റെനീഷ റഹീമിന് വിമർശനം, മറുപടി

Published : Mar 04, 2026, 08:43 AM IST
reneesha rahim

Synopsis

 ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത സന്തോഷം പങ്കിട്ട് നടി റെനീഷ റഹീം. ഇതിന് പിന്തുണയും കടുത്ത വിമർശനവും ഒരുപോലെ ഉയർന്നു. മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടതില്ലെന്നും മതം മാറാൻ താല്പര്യമില്ലെന്നും റെനീഷ വിമർശകർക്ക് മറുപടി നൽകി.

ലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് റെനീഷ റഹീം. ബി​ഗ് ബോസ് മലയാളം സീസൺ 5ൽ മത്സരാർത്ഥിയായി എത്തിയ ശേഷമാണ് റെനീഷ മലയാളികൾക്ക് കൂടുതൽ പരിചിതയാകുന്നത്. ഷോയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും താരത്തിന് സാധിച്ചിരുന്നു. നിലവിൽ അഭിനയവുമായി മുന്നോട്ട് പോകുന്ന റെനീഷയുടെ പുതിയ പോസ്റ്റുകൾക്കിപ്പോൾ പിന്തുണയ്ക്കൊപ്പം രൂക്ഷ വിമർശമനവും വരികയാണ്. ഇതിന് പലതിനും റെനീഷ മറുപടിയും നൽകുന്നുണ്ട്.

കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാല ഇടാൻ പോയതിന്റെ പോസ്റ്റാണ് റെനീഷ പങ്കുവച്ചത്. 'എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല', എന്ന് കുറിച്ചു കൊണ്ടാണ് റെനീഷ സന്തോഷം പങ്കിട്ടത്. മനമുരുകി പ്രാർത്ഥിക്കുന്ന വീഡിയോയും ഫോട്ടോകളും ഒപ്പമുണ്ടായിരുന്നു. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്ത് എത്തി. 'ഈ റമദാൻ മാസത്തിൽ നോമ്പ് നോറ്റ് പൊങ്കാല അർപ്പിച്ച റെനീഷക്ക് ആറ്റുകാലമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു', എന്നാണ് പ്രശംസിച്ച് കൊണ്ട് ഒരാൾ കമന്റ് ചെയ്തത്. ഇതാണ് റിയൽ കേരള സ്റ്റോറി എന്ന് പലരും കമന്റിട്ടിട്ടുമുണ്ട്.

എന്നാൽ വിമർശന കമന്റുകളും പിന്നാലെ എത്തി. ഇതൊക്കെ നിങ്ങളുടെ ആളുകൾ എങ്ങനെ സഹിക്കും എന്നായിരുന്നു പരിഹസിച്ച് കൊണ്ട് ഒരാളുടെ കമന്റ്. "മറ്റുള്ളവരുടെ കാര്യം ഞാൻ നോക്കണോ ബ്രോ"എന്നായിരുന്നു റെനീഷയുടെ മറുപടി. വിശ്വാസത്തോടെ ആര് പോയാലും അവിടെ ഒന്നും നാശമാവില്ലെന്നാണ് റെനീഷയുടെ ഒരു മറുപടി. സീരിയലിൽ ചാൻസ് കിട്ടാൻ വേണ്ടിയാണ് പൊങ്കാല ഇട്ടതെന്ന് പറയുന്നവരും ധാരാളമാണ്. നെ​ഗറ്റീവ് കമന്റുകൾ ധാരാളമായി വന്നതോടെ "കരയുന്നവർ മാക്സിമം കരഞ്ഞോളൂ" എന്നും റെനീഷ മറുപടിയായി കുറിക്കുന്നുണ്ട്. മതം മാറിക്കൂടെ എന്ന് ചോദിച്ചവർക്ക് താല്പര്യമില്ലെന്നും റെനീഷ മറുപടി നൽകി.

PREV
Read more Articles on
click me!

Recommended Stories

'നമ്മളെയൊന്നും ആർക്കും വേണ്ടെന്നു പറഞ്ഞു, എന്നിട്ടും..'; കണ്ണീരണിഞ്ഞ് ബിന്നി സെബാസ്റ്റ്യൻ
'ജീവിതം എനിക്ക് സമ്മാനമായി നല്‍കിയ അമ്മ'; മഞ്ജു പത്രോസിനെക്കുറിച്ച് അക്ഷയ