ആകാംക്ഷ വേണ്ട, കല്യാണവിശേഷം ആര്യയ്ക്കൊപ്പം ഒന്നിച്ചു വന്ന് പറയും: സിബിൻ

Published : May 20, 2025, 12:45 PM IST
ആകാംക്ഷ വേണ്ട, കല്യാണവിശേഷം ആര്യയ്ക്കൊപ്പം ഒന്നിച്ചു വന്ന് പറയും: സിബിൻ

Synopsis

നടി ആര്യയും സിബിൻ ബെഞ്ചമിനും വിവാഹിതരാകാൻ ഒരുങ്ങുന്നു. വിവാഹ നിശ്ചയ വാർത്ത പങ്കുവെച്ച ഇരുവരും ഉടൻ തന്നെ വിവാഹ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കും.

തിരുവനന്തപുരം: ആര്യ ബഡായിയുടെയും സിബിൻ ബെഞ്ചമിന്റെയും വിവാഹദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനു പിന്നാലെ, ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരിൽ പലരും. ഇതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിബിൻ. നടിയും നർത്തകിയുമായ നയന ജോസന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിബിൻ.

പ്രണയ കഥയും വിവാഹ തിയ്യതിയും പങ്കുവെക്കാമോയെന്ന് ചോദിച്ചപ്പോൾ അതെല്ലാം ആര്യയ്ക്കൊപ്പം വന്ന് ഒരുമിച്ച് പറയാമെന്നും എല്ലാം അറിയിക്കും എന്നുമായിരുന്നു സിബിന്റെ മറുപടി. ''ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വരുന്നുണ്ട് നിങ്ങളോട് സംസാരിക്കാൻ. അന്ന് കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം പറയാം. ഇനി ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ്. അതുകൊണ്ട് ഒരുമിച്ച് എല്ലാ കാര്യങ്ങളും പറയാം. പ്രണയത്തെ കുറിച്ചും അപ്പോൾ പറയാം'', സിബിൻ പറഞ്ഞു. രണ്ടുപേരും നല്ലതുപോലെ ജീവിച്ചു കാണിക്കൂ എന്നും രണ്ടു പേരെയും ഭയങ്കര ഇഷ്ടമാണ് എന്നുമാണ് വീഡിയോയ്ക്കു താഴെ വരുന്ന കമന്റുകൾ.

ഏറെ നാളുകളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും.  ഇരുവരുടേയും രണ്ടാം വിവാഹമാണ് ഇത്.  ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് വിവാഹ നിശ്ചയത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത്.  ജീവിതം അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ കുറിച്ചിരുന്നു.

നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് താനെന്നും അപ്പോഴേല്ലാം ഉപാധികളൊന്നും ഇല്ലാതെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്നുമാണ് വിവാഹവാർത്ത അറിയിച്ചു കൊണ്ട് സിബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചക്. തന്റെ മകൻ റയാൻ ആര്യയുടെ മകൾ ഖുഷി എന്നിവർക്കൊപ്പം ഒരിക്കലും അവസാനിക്കാത്ത കഥ എഴുതാൻ തുടങ്ങുകയാണെന്നും സിബിൻ കുറിച്ചു.‌‌
 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത