മോഹന്‍ലാലിനെതിരെ 'കൈ' തോക്ക് ചൂണ്ടിയിട്ടില്ല; സംഭവിച്ചതെന്തെന്ന് അലന്‍സിയര്‍ പറയുന്നു

Published : Aug 09, 2018, 10:29 AM IST
മോഹന്‍ലാലിനെതിരെ 'കൈ' തോക്ക് ചൂണ്ടിയിട്ടില്ല; സംഭവിച്ചതെന്തെന്ന് അലന്‍സിയര്‍ പറയുന്നു

Synopsis

മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അലന്‍സിയര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് മുന്നിലേക്ക് വന്ന് കൈവിരലുകള്‍ തോക്കുപോലെയാക്കി ചൂണ്ടുകയായിരുന്നു. രണ്ടുവട്ടം ട്രിഗര്‍ വലിക്കുകയും ചെയ്തു മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ അലന്‍സിയര്‍

തിരുവനന്തപുരം; കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ ചില നാടകീയസംഭവങ്ങളും അരങ്ങേറിയിരുന്നു. മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ സംസാരിക്കുമ്പോഴുള്ള നടന്‍ അലന്‍സിയറുടെ പ്രവൃത്തിയാണ് ചലച്ചിത്രലോകത്ത് ഇപ്പോള്‍ സംസാരവിഷയം.

മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അലന്‍സിയര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് മുന്നിലേക്ക് വന്ന് കൈവിരലുകള്‍ തോക്കുപോലെയാക്കി ചൂണ്ടുകയായിരുന്നു. രണ്ടുവട്ടം ട്രിഗര്‍ വലിക്കുകയും ചെയ്തു മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ അലന്‍സിയര്‍.

വെടിയുതിര്‍ത്തതായി ഭാവിച്ച ശേഷം സ്റ്റേജിലേക്ക് നടന്ന താരത്തെ പൊലീസും മറ്റുള്ളവരും ചേര്‍ന്ന് തടയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.

മോഹന്‍ലാലിലനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് അലന്‍സിയര്‍ ഇങ്ങനെ ചെയ്തതെന്ന വിലയിരുത്തലുകളാണ് ഉയര്‍ന്നത്. എന്നാല്‍ പ്രതിഷേധമായിരുന്നില്ലെന്ന നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അലന്‍സിയര്‍ പങ്കുവച്ചത്. മോഹന്‍ലാല്‍ എന്ന മഹാനടനെതിരെ വെടിയുതിര്‍ത്തതല്ലെന്നും സാമൂഹിക വ്യവ്യസ്ഥിതിയില്‍ ആരും സുരക്ഷിതരല്ലെന്ന് ചൂണ്ടികാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

മോഹന്‍ലാലിന്‍റെ അഭിനയത്തെ എന്നും ആരാധനയോടെ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വ്യവസ്ഥിതിക്കെതിരെ സര്‍ക്കാസത്തിലൂടെ പ്രതികരിച്ചത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹന്‍ലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ഓണ്‍ലൈനിലൂടെ വിവരിച്ചു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍
ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും