രണ്ടാംമൂഴം മോഹന്‍ലാല്‍ പ്രഖ്യാപിച്ചു; 1000 കോടി ബഡ്ജറ്റ്

Published : Apr 17, 2017, 08:36 AM ISTUpdated : Oct 05, 2018, 01:53 AM IST
രണ്ടാംമൂഴം മോഹന്‍ലാല്‍ പ്രഖ്യാപിച്ചു; 1000 കോടി ബഡ്ജറ്റ്

Synopsis

1000 കോടിരൂപ ബഡ്ജറ്റില്‍ രണ്ടാംമൂഴം ചലച്ചിത്രമാകുന്നു. എംടി വാസുദേവന്‍ നായരുടെ വിഖ്യാത നോവലില്‍ ഭീമന്‍റെ വേഷം ചെയ്യുന്ന മോഹന്‍ലാല്‍ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്.  എംടിയുടെ തിരക്കഥയില്‍ പരസ്യരംഗത്ത് ശ്രദ്ധേയനായ വിഎസ് ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രവാസി വ്യവസായിയായ ബിആര്‍ ഷെട്ടിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.  ഈ വര്‍ഷത്തോടെ ആരംഭിക്കുന്ന ചിത്രം രണ്ട് ഭാഗമായിട്ടായിരിക്കും ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. 1000 കോടി രൂപയിലാണ് ചിത്രം നിര്‍മ്മിക്കുന്നത്, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റായിരിക്കും രണ്ടാംമൂഴത്തിന്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുന, കന്നടയില്‍ നിന്ന് ശിവ് രാജ്കുമാര്‍, തമിഴില്‍ നിന്ന് വിക്രം, പ്രഭു, ഐശ്വര്യ റായ്, മഞ്ജുവാര്യര്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇതിലില്‍ അവസാന തീരുമാനം ആയിട്ടില്ല. നേരത്തെ അമിതാബ് ബച്ചന്‍റെ പേര് ഉയര്‍ന്ന് കേട്ടെങ്കിലും ബച്ചന്‍റെ ഓഫീസ് അത് സ്ഥിരീകരിച്ചിട്ടില്ല. 

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഹോളിവുഡ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും. കെയു മോഹനന്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ യാത്രക്കാരനെ ഇടിച്ചിട്ടു
ആദ്യ ഷോയ്ക്ക് മുന്‍പ് എത്ര? 'സര്‍വ്വം മായ' അഡ്വാന്‍സ് ബുക്കിംഗിലൂടെ ആകെ നേടിയത്