സസ്പെന്‍സ് നിറച്ച് മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്ന് മുതൽ

Web Desk |  
Published : Jun 24, 2018, 06:50 AM ISTUpdated : Jun 29, 2018, 04:27 PM IST
സസ്പെന്‍സ് നിറച്ച് മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്ന് മുതൽ

Synopsis

പ്രശസ്തരായ 16 മത്സരാർത്ഥികൾ അവതാരകനായി മോഹന്‍ലാല്‍

കൊച്ചി: മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ  ഇന്ന് മുതൽ പ്രേക്ഷകരിലേക്ക് എത്തും. ഏഷ്യാനെറ്റിൽ വൈകിട്ട് 7 മണിക്കാണ് ഉദ്ഘാടന എപ്പിസോഡ്. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ ആദ്യ മലയാളം പതിപ്പാണിത്. പ്രശസ്തരായ 16 മത്സരാർത്ഥികൾ ആണ് ഷോയിലുള്ളത്. പുറം ലോകവുമായി ബന്ധമില്ലാതെ ഒരുവീട്ടിൽ കഴിയുന്ന ഇവരുടെ ചലനങ്ങൾ 60 ക്യാമറകൾ ഒപ്പിയെടുത്ത് പ്രേക്ഷകരിലേയ്ക്കെത്തിക്കുകയാണ് ബിഗ് ബോസിലൂടെ.

 ആകാംക്ഷയുടെ നിമിഷങ്ങളുമായി ബിഗ് ബോസ് മലയാളിയുടെ സ്വീകരണമുറികളിലേക്ക് ഏഷ്യാനെറ്റിലൂടെ ഇന്നെത്തും. അവതാരകന്റെ റോളിൽ സൂപ്പർതാരം കൂടിയാകുന്പോൾ ആവേശം ഇരട്ടിയാകും. മത്സരാർത്ഥികൾ ആര് എന്നത് സസ്പെൻസായി നിലനിര്‍ത്തിയിരിക്കുകയാണ്. ശനി ഞായർ ദിവസങ്ങളിൽ രാത്രി 9നും, തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30നും ബിഗ് ബോസ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചലച്ചിത്രമേളയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ
'ഇത്രയും മികച്ച കലാകാരനെ ഇന്ത്യൻ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടതിൽ സങ്കടം'; അനുശോചനം അറിയിച്ച് നടൻ കരുണാസ്