
മുംബൈ: ബോളിവുഡ് നടി അനുഷ്ക ശര്‍മയ്ക്കും ഭര്‍ത്താവ് വിരാട് കോഹ്‌ലിക്കും എതിരെ വക്കീല്‍ നോട്ടീസ്. റോഡിലേക്കു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് വക്കീല്‍ നോട്ടീസ്. മുംബൈ സ്വദേശി അര്‍ഹാന്‍ സിങ്ങാണ് അനുഷ്കയ്ക്കും വിരാടിനും വക്കീല്‍ നോട്ടീസ് അയച്ചത്.
തന്നെ സമൂഹമാധ്യമത്തില്‍ അപമാനിച്ചതിന്റെ പേരിലാണ് അര്‍ഹന്‍ സിംഗ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്ക ശകാരിക്കുന്ന വീഡിയോ വിരാട് ഷെയര്‍ ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 90 ലക്ഷത്തോളം പേരാണു കണ്ടത്.
അറിയാതെ തന്റെ വാഹനത്തില്‍ നിന്നു താഴെ വീണ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികം മാലിന്യമാണ് അനുഷ്കയുടെ വായില്‍ നിന്ന് വീണതെന്ന് അര്‍ഹാന്‍ സിംഗ് പറഞ്ഞു. ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെ വിരാടിനും അനുഷ്കയ്ക്കുമെതിരെ പ്രതികരിച്ചിരുന്നു. 17 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയില്‍ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിന്‍ ഉപയോഗിക്കണമെന്നും അനുഷ്ക ആവശ്യപ്പെടുന്നുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ