
തിരുവനന്തപുരം: അടുത്തിടെ ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ മോഹന്‍ലാല്‍ കെട്ടിയ വാച്ചാണ് സിനിമ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വെച്ച് നോക്കിയാല്‍ ഈ വാച്ച് ചില്ലറക്കാരനല്ലെന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ സിനിമ ഡയലോഗിലെ കാര്‍ട്ടിയറല്ല ലോകോത്തര ബ്രാന്‍ഡായ റിച്ചാര്‍ഡ് മിലി ആര്‍എം 11 ബി മോഡലില്‍ പെട്ട വാച്ചാണ് അദ്ദേഹത്തിന്റെ കൈയ്യില്‍ ഉള്ളത്. ഈ വാച്ചിന്റെ വിലയും കേട്ടാല്‍ ഒന്ന് ഞെട്ടും. 86 ലക്ഷം എന്നാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ കാണിക്കുന്നത്.
താരം കൊണ്ടുവന്ന പല ഫാഷനുകളും കേരളത്തില്‍ എന്നും തരംഗമായിരുന്നു. അത്തരത്തില്‍ പെട്ടതാണ് ആറാം തമ്പുരാന്‍ ചെരുപ്പുകളും നരസിംഹം മുണ്ടുകളും വാച്ചുകളും ഇപ്പോള്‍ അവസാനമിറങ്ങിയ പുലിമുരുകനിലെ ചെരുപ്പും വിപണിയില്‍ പ്രിയപ്പെട്ടവയാണ്. താരത്തിന്റെ പുരാവസ്തുക്കളോടുമുള്ള കൗതുകം പ്രശസ്തമാണ്. അത്തരത്തില്‍ ഒന്നാണ് വാച്ചുകളോടുള്ള പ്രണയം. ഒപ്പം എന്ന സിനിമയില്‍ അന്ധന്‍ വേഷം ചെയ്തപ്പോള്‍ കെട്ടിയ വാച്ച് ചര്‍ച്ചയായത് പോലെ തന്നെ ഈ വാച്ചും ചര്‍ച്ചയാകുകയാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ