സഹോദരിമാരെക്കുറിച്ച് നടി അഹാന കൃഷ്‍ണ.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്‍ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്‍ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. ഇതിൽ സോഷ്യൽ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ആളാണ് കൃഷ്‍ണകുമാറിന്റെയും സിന്ധു കൃഷ്‍ണയുടെയും മൂത്ത മകളും നടിയും ഇൻഫ്ളുവൻസറുമൊക്കെയായ അഹാന കൃഷ്‍ണ. റായൻ മിഥുൻ അവതാരകയായെത്തുന്ന തമിഴ് യൂട്യൂബ് ചാനലിന് അഹാന നൽ‌കിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. വീട്ടിൽ ഒരുപാട് അംഗങ്ങളുണ്ടായതു മൂലമുള്ള ഗുണങ്ങളെക്കുറിച്ചും അഹാന അഭിമുഖത്തിൽ വാചാലയാകുന്നുണ്ട്.

''ഒരുപാട് സഹോദരങ്ങളുള്ളതിന്റെ ഗുണം ഓരോ ഇമോഷനും പങ്കുവെക്കാൻ ആളുണ്ടാകും എന്നതാണ്. എന്റെ അമ്മയ്ക്ക് സുഖമില്ലെങ്കിൽ എനിക്കും സഹോദരങ്ങൾക്കും വിഷമമുണ്ടാകും. പക്ഷേ, അതേ വിഷമം എന്റെ ബെസ്റ്റ് ഫ്രണ്ടിനും വിഷമം തോന്നണമെന്ന് എനിക്ക് പ്രതീക്ഷിക്കാനാകില്ല. അവർക്ക് എംപതെെസ് ചെയ്യാൻ‌ പറ്റും. അതേ ഇമോഷൻ നമ്മളോട് പങ്കുവെക്കാനാകില്ല. വീട്ടിൽ എന്ത് നല്ല കാര്യം നടന്നാലും മോശം കാര്യം നടന്നാലും പങ്കുവെക്കാൻ ആളുണ്ട്. അതാണ് സഹോദരങ്ങളുള്ളതിന്റെ ഏറ്റവും വലിയ ഗുണം. കാരണം ഞങ്ങൾ ഒരേയിടത്ത് നിന്ന് വരുന്നവരാണ്. വീട്ടിൽ ഒരുപാട് ആളുണ്ടാകും എന്നതാണ് മറ്റൊരു ഗുണം. ദിയ വിവാഹം ചെയ്ത് വേറെ അപ്പാർട്മെന്റിലേക്ക് താമസം മാറി. എന്നാൽ അതൊരു വലിയ വിട‌വായി തോന്നുന്നില്ല. കാരണം വീട്ടിൽ ഇപ്പോഴും ആളുകളുണ്ട്.

വീട്ടിൽ സ്ഥലമില്ലാത്തതാണ് ഒരുപാട് ആളുകളുള്ളതിന്റെ ദോഷവശം. ഞങ്ങളുടെ തുണികൾ വെയ്ക്കാൻ പോലും ബുദ്ധിമുട്ടാണ്. ഞങ്ങളെല്ലാവരും വളർന്നു വലുതായി ഇൻഫ്ളുവൻസേഴ്സാകും എന്നൊന്നും അച്ഛനും അമ്മയും വിചാരിച്ചുകാണില്ല. പിന്നെ കറികളൊക്കെ നമ്മുടെ ഇഷ്ടത്തിന് എടുക്കാനാകില്ല എന്നാണ് മറ്റൊരു കാര്യം, കാരണം എല്ലാവർക്കും വേണമല്ലോ'',

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക