മലയാളനാടിന്റെ കഥ പറയുന്ന ടൈഡ് ടൈസ്- മോഹൻലാല്‍ ഉദ്ഘാടനം ചെയ്‍തു

Web Desk |  
Published : Apr 22, 2018, 02:18 PM ISTUpdated : Jun 08, 2018, 05:48 PM IST
മലയാളനാടിന്റെ കഥ പറയുന്ന ടൈഡ് ടൈസ്- മോഹൻലാല്‍ ഉദ്ഘാടനം ചെയ്‍തു

Synopsis

മലയാളനാടിന്റെ കഥ പറയുന്ന ടൈഡ് ടൈസ്- മോഹൻലാല്‍ ഉദ്ഘാടനം ചെയ്‍തു

മലയാളനാടിന്റെ കഥപറയുന്ന ടൈഡ് ടൈസ് (TIED TIES)  എന്ന ഇൻസ്റ്റലേഷന്‍റെ പ്രദർശനം കൊച്ചിയിൽ തുടങ്ങി. കയറുകൾ കൂട്ടിയിണക്കിയ ഇൻസ്റ്റലേഷനിലൂടെ നാടിന്‍റെ സാമൂഹിക ചരിത്രമാണ് കലാകാരിയായ ലക്ഷ്‍മി മാധവൻ  പറഞ്ഞുവയ്‍ക്കുന്നത്. നടൻ മോഹൻലാലാണ് കലാപ്രദർശനം ഉദ്ഘാടനം ചെയ്‍തത്.

പൂർണ്ണമായും ജൈവപരം. കാണുന്നതും, കാഴ്‍ചയ്‍ക്കപ്പുറമുള്ളതും. കയർവ്യവസായം കാലിടറുമ്പോഴും പോരാടാൻ നിശ്ചയിച്ച തൊഴിലാളികൾ പിരിച്ചെടുത്തവ. അവയെല്ലാം ചേർത്ത് വെച്ചപ്പോൾ അത് നാടിന്റെ രൂപരേഖയായി. ഒരു ജനതയുടെ രാഷ്‍ട്രീയ സാമൂഹിക ചരിത്രവും വിളിച്ച് പറയുന്നതായി.

നടൻ മോഹൻലാലാണ് കലാസൃഷ്‍ടി  ആസ്വാദകർക്കായി തുറന്ന് കൊടുത്തത്.

ജനിച്ചത് കോഴിക്കോട് വടകരയിലാണെങ്കിലും വർഷങ്ങളായി മുംബൈ കേന്ദ്രീകരിച്ചാണ് ലക്ഷ്‍മി മാധവന്റെ പ്രവർത്തനം. രാജ്യത്തിനകത്തും പുറത്തും കലാപ്രദർശനങ്ങൾ നടത്തി വരികയാണ് ലക്ഷ്‍മി. പ്രശസ്‍തമായ കാലാ ഗോഡാ ആർട്ട് ഫെസ്റ്റിവലിലെ മികച്ച കലാസൃഷ്‍ടിക്കുള്ള ഈ വർഷത്തെ പുരസ്‍കാരം ലക്ഷ്‍മിയാണ് നേടിയത്. കാശി ആർട്ട് ഗാലറിയിൽ മെയ് 21 ആം തിയതി വരെയാണ് ടൈഡ് ടൈസിന്റെ പ്രദർശനം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി
'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍