
ദുബായില്‍ വച്ചു നടന്ന പരിപാടിയില്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിനെ മോഹന്‍ലാല്‍ തള്ളിമാറ്റുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ അറിഞ്ഞതൊന്നും സത്യമല്ലെന്നാണ് ഇതിലെ പുതിയ ട്വിസ്റ്റ്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യു എ ഇ വിഭാഗം സെക്രട്ടറി കൈലാസിനേയാണു തള്ളിമാറ്റിയത്. തന്നെ തള്ളിമാറ്റി എന്ന പ്രചാരണത്തിന് അടിസ്ഥാനം ഇല്ലെന്നു കൈലാഷ് പറയുന്നു. കഴിഞ്ഞ 12 ന് ലാല്‍ ദുബായില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഒപ്പം നിന്നു ഫോട്ടോ എടുക്കുമ്പോള്‍ കൈലാഷ് ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ലാല്‍ തള്ളിമാറ്റിയത്.
ഫാന്‍സിനോട് ലാല്‍ വളരെ മോശമായാണ് പെരുമാറുന്നത് എന്ന തരത്തിലാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഇതിനെതിരേയാണ് കൈലാസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് യുഎഇ സെക്രട്ടറിയായ ഞാന്‍ പറഞ്ഞിട്ടാണ് ലാലേട്ടന്‍ അബുദാബിയിലെത്തിയതെന്നും ലാലിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് എല്ലാവരും ചിത്രമെടുത്തതെന്നുമാണ് കൈലാസ് വിശദീകരിക്കുന്നത്.
ഈ സമയം അവിടെയെത്തിയ പലരും ഒപ്പം നിന്ന് ഫോട്ടോയെടുത്തത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. എങ്കിലും വേണ്ടെന്ന് പറഞ്ഞില്ല. ഇതിനിടയിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം ചിത്രമെടുക്കാന്‍ നിന്നത്. ദുബായില്‍ നിന്നും അബുദാബി വരെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ കാണാന്‍ അദ്ദേഹം എത്തിയതിന്‍റെ സന്തോഷത്തിലാണ് ഞാന്‍ ചുംബിക്കാന്‍ ശ്രമിച്ചത്.
മറ്റാരോ ആണ് എന്ന് കരുതിയാണ് എന്നെ തള്ളി മാറ്റിയത്. പിന്നീട് ഞാനാണ് എന്ന് മനസ്സിലായപ്പോള്‍ എന്നോട് ക്ഷമ പറഞ്ഞു. കൈലാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ കൈലാസ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കൊല്ലം ജില്ലാ പ്രസിഡന്‍റും സംസ്ഥാന ഭാരവാഹിയുമായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ